മൂന്ന് വിവാഹം മൂന്ന് നോ ബോൾ, ഒരു മത്സരം കൊണ്ട് എയറിൽ കയറി ഷൊയ്ബ് മാലിക്; അബദ്ധം നിറഞ്ഞ ഓവർ എറിഞ്ഞ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ബംഗ്ലാദേശ് പ്രീമിയർ ലീഗ് മത്സരത്തിനിടെ ഫീൽഡിലെ ഒരു പ്രത്യേക സംഭവത്തെത്തുടർന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷൊയ്ബ് മാലിക് തന്റെ മൂന്നാം വിവാഹത്തിന് ദിവസങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം നേരിട്ടു. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹമോചനത്തിന് ശേഷം നടി സന ജാവേദുമായി അടുത്തിടെ വിവാഹിതനായ മാലിക്, ബിപിഎല്ലിൽ കളിക്കാൻ ഇറങ്ങുമ്പോൾ മുതൽ ട്രോളർമാരുടെ പ്രിയപ്പെട്ടവനായി മാറും.

ഫോർച്യൂൺ ബാരിഷാലും ഖുൽന ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിൽ, ടി20യിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ ഏഷ്യൻ കളിക്കാരനായി മാലിക് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. എന്നിരുന്നാലും മത്സരത്തിൽ തുടരെ തുടരെ മൂന്ന് നോ ബോളുകൾ എറിഞ്ഞ് മാലിക്ക് ദുർന്നതാണ് നായകൻ കൂടിയായി. ഓവറിൽ 18 റൺസാണ് താരം മടങ്ങിയത്.

ഫ്രാഞ്ചൈസി ക്യാപ്റ്റൻ തമീം ഇഖ്ബാൽ പവർപ്ലേയ്ക്കിടെ മാലിക്കിനെ ഉപയോഗിക്കുക ആയിരുന്നു. ടീമംഗങ്ങളെയും ക്യാപ്റ്റനെയും ഒരുപോലെ നിരാശരാക്കി, ആ ഓവറിൽ മാലിക് തുടർച്ചയായി മൂന്ന് നോബോളുകൾ എറിഞ്ഞു, ആകെ 18 റൺസ് വഴങ്ങി.

മാലിക്കിന്റെ വിലയേറിയ ഓവർ, 188 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ വെറും നാലോവറിൽ അമ്പത് റൺസ് പിന്നിടാൻ ഖുൽന ടൈഗേഴ്സിനെ അനുവദിച്ചു. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള ട്രോളുകളാണ് താരത്തിന് കിട്ടുന്നത്. ” മൂന്ന് കല്യാണം മൂന്ന് നോ ബോൾ ” ” ഓരോ ഭാര്യമാർക്കും ഡെഡിക്കേഷൻ ” ഉൾപ്പടെ അനവധി ട്രോളുകളാണ് പിറക്കുന്നത്.

Latest Stories

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയും ഗൗതം അദാനി നേടിയെടുത്ത വിദേശ കരാറുകളും

സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

IND vs ENG: ജഡേജയെക്കുറിച്ച് 2010 ൽ ധോണി നടത്തിയ പ്രസ്താവന വീണ്ടും ചർച്ചയാവുന്നു

ബിജെപി ഭരണത്തിലെ കന്യാസ്ത്രീമാരുടെ അറസ്റ്റും സഭാ മേലധ്യക്ഷന്മാരുടെ പ്രീണനവും; സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് അവസാനിപ്പിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

കളമശേരി സർക്കാർ പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; മുഖ്യപ്രതി പിടിയിൽ, ഇയാൾ ഹോസ്റ്റലിലേക്ക് എത്തിക്കാൻ കഞ്ചാവ് കൈമാറിയ ആൾ

തുടർച്ചയായുളള ഡയാലിസിസ്, ഒരേ സ്ഥലത്ത് മാത്രം 750 കുത്തിവയ്പ്പുകൾ, ചികിത്സയ്ക്കായി ചെലവായത് കോടികളെന്ന് വെളിപ്പെടുത്തി നടൻ പൊന്നമ്പലം

സേഫാണ്, വിശ്വസിക്കാം...ഭാരത് NCAP 2025-ലെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 5 കാറുകൾ

'റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്ന്'; കൂടത്തായി കൊലപാതക പാരമ്പരയിൽ കോടതിയിൽ മൊഴിയുമായി ഫോറൻസിക് സർജൻ