ഈ വർഷത്തെ ഐപിഎൽ ധോണിയുടെ അവസാന സീസൺ ആയിരിക്കും, ഇനി ഋതുരാജും സഞ്ജുവുമുണ്ടല്ലോ: റോബിൻ ഉത്തപ്പ

2026 ഐപിഎൽ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചെന്നൈ സൂപ്പർ കിങ്‌സ് താരം മഹേന്ദ്ര സിങ് ധോണിയുടെ ഭാവിയെ കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഐപിഎൽ 2026 മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന സീസണായിരിക്കുമെന്നും ഇതിന് ശേഷം താരം പൂർണ്ണമായും മെന്റർ റോളിലേക്ക് മാറാനാണ് സാധ്യതയെന്നും ഉത്തപ്പ പറഞ്ഞു.

“​ധോണി ഇത്തവണ കൂടുതൽ ‘ഹാന്റ്സ് ഓഫ്’ രീതിയിലായിരിക്കും ടീമിനെ സമീപിക്കുക. ഐപിഎൽ 2026 ധോണിയുടെ അവസാന സീസണായിരിക്കും. ഈ വർഷം ഒരു പ്ലെയർ കം മെന്റർ റോളിലായിരിക്കും ധോണി കളിക്കുക. അദ്ദേഹം ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല, മറിച്ച് എട്ടാം നമ്പറിലേക്ക് മാറിയേക്കാം”

“വിരമിക്കലിന് മുന്നോടിയായി ടീമിലെ തന്റെ സാന്നിധ്യം കുറച്ചുകൊണ്ടുവരാനും ടീമിൽ നിന്ന് പടിപടിയായി മാറിനിൽക്കാനുമുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണിത്. എങ്കില്‍ മാത്രമേ റുതുരാജ് ഗെയ്ക്വാദ് എന്ന ക്യാപ്റ്റന്റെ പൂര്‍ണ്ണമായ കഴിവ് പുറത്തുവരൂ. ​ധോണിയുടെ നിഴലിൽ നിന്ന് മാറി സ്വന്തം കരുത്തിൽ തിളങ്ങാൻ റുതുരാജിന് സമയം നൽകണം. എന്നാൽ അത് പരാജയപ്പെടുകയാണെങ്കിൽ, ടീമിനെ നയിക്കാൻ സഞ്ജു സാംസൺ അവിടെയുണ്ട്,” റോബിൻ ഉത്തപ്പ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ