ഇത്തവണ ഞങ്ങൾ തോറ്റു , ഇന്ത്യയിൽ നടക്കുന്ന ലോക കപ്പ് ഇന്ത്യയെ തന്നെ തോൽപ്പിച്ച് ഞങ്ങൾ ജയിക്കും; തുറന്നടിച്ച് അക്തർ

2022 ലെ ടി20 ലോകകപ്പിലെ പാക്കിസ്ഥാന്റെ വിജയ യാത്ര ജോസ് ബട്ട്‌ലറുടെ ടീം മികച്ച പ്രകടനം നടത്തിയാണ് ടി20 ലോകകപ്പ് ജേതാക്കളായത്. ടി20 ഫോമാറ്റിൽ തങ്ങൾക്കുള്ള എല്ലാ നല്ല വിഭവങ്ങളെയും ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ ജോസ് ബട്ട്ലര്ക്ക് സാധിച്ചതോടെ അയർലൻഡിനെതിരെയുള്ള തോൽവി ഒഴിച്ചുനിർത്തിയാൽ ഇംഗ്ലണ്ട് അർഹിച്ച വിജയം തന്നെ ആയിരുന്നു ടീം നേടിയതെന്ന് പറയാം.

1992ലെ ചരിത്രവിജയത്തിന്റെ ആവർത്തനം ഈ ഗ്രൗണ്ടിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പാകിസ്ഥാൻ ആരാധകർ. പകരം, അവരുടെ ബാറ്റിംഗ് 1999 ലെ ലോർഡ്‌സിൽ നടന്ന ലോകകപ്പ് ഫൈനൽ ശ്രമത്തിന് സമാനമായിരുന്നു. അച്ചടക്കമുള്ള ബോളിങ്ങും മികച്ച ഫീൽഡിങ്ങും ഒകെ ചേർന്നതോടെ പാകിസ്ഥാൻ ഇന്നിംഗ്സ് കഴിഞ്ഞപ്പോൾ തന്നെ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചിരുന്നു.

തോൽവിക്ക് ശേഷം പാകിസ്ഥാൻ ഇതിഹാസ താരം അക്തർ ടീമിനെയും അവരുടെ പ്രകടനത്തെയും അഭിനന്ദിച്ച് രംഗത്ത് എത്തി.

“പാകിസ്ഥാൻ ലോകകപ്പ് തോറ്റു, പക്ഷെ ഞങ്ങൾ മികച്ച രീതിയിലാണ് ടൂർണമെന്റ് മുഴുവൻ കളിച്ചത്. ഫൈനൽ വരെ എത്തിയതിൽ ഭാഗ്യം ഒരു ഘടകം ആയിരുന്നു എങ്കിലും മികച്ച രീതിയിൽ ഒരു മത്സരത്തെയും സമീപിക്കാൻ ഞങ്ങൾക്ക് സാധിച്ചു.”

ഷഹീൻ പരിക്കേറ്റ് പുറത്തായതും തിരിച്ചടി ആയെന്നും എന്തിരുന്നാലും അത്തരം തിരിച്ചടി മറന്ന് 2016 ലോകകപ്പ് ഫൈനലിൽ ടീം തോൽവിക്ക് കാരണമായ സ്റ്റോക്സ് പിന്നീട് ഹീറോ ആയത് പോലെ ഷഹീനും തിരിച്ചുവരുമെന്ന് അക്തർ പറഞ്ഞു.

” എല്ലാ ഘടകങ്ങളും ഒന്നായാൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് പാകിസ്ഥാൻ ജയിക്കും.” അക്തർ പറഞ്ഞു.

Latest Stories

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍

മത്സരശേഷം ആരാധകർക്കും എതിരാളികൾക്കും ഒരേ പോലെ ഷോക്ക് നൽകുന്ന പ്രവൃത്തി ചെയ്ത് ധോണി, കരിയറിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ; വീഡിയോ കാണാം

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...