ഇതൊരു തുടക്കം മാത്രം, പുരുഷ-വനിതാ ടീമുകൾ ഇനിയും ഒരുപാട് നേട്ടങ്ങൾ ഇന്ത്യക്കായി നേടും: രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യ പൂർണാധിപത്യമാണ് ഇപ്പോൾ കാഴ്ച വെക്കുന്നത്. പുരുഷ ടീം മാത്രമല്ല, വനിതാ ക്രിക്കറ്റിലും അവർ മികച്ച നേട്ടങ്ങൾ ഇന്ത്യക്കായി നേടുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടരുന്ന ആധിപത്യം ഇനിയും തുടരുകതന്നെ ചെയ്യുമെന്ന് ഇന്ത്യയുടെ മുന്‍ നായകനും ലോകകപ്പ് ജേതാവുമായ രോഹിത് ശര്‍മ.

’കഴിഞ്ഞ രണ്ട് വർഷങ്ങളായി നമ്മളുടെ നേട്ടങ്ങൾ കാണുമ്പോൾ എനിക്ക് വളരെ സന്തോഷവും അഭിമാനവും തോന്നുകയാണ്. മികച്ച പ്രകടനവുമായാണ് നമ്മൾ ഈ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. പുരുഷ ടീം മാത്രമല്ല, മുംബൈയിൽ ലോകകപ്പ് നേടിയ വനിതാ ടീമിന്റെ പ്രകടനവും അതിശയിപ്പിക്കുന്നതായിരുന്നു. അടുത്തിടെ ടി20 ലോകകപ്പിൽ പുരുഷ ടീം കാഴ്ചവെച്ച പ്രകടനം സമാനതകളില്ലാത്തതാണെന്നും ഈ വിജയക്കുതിപ്പ് തുടരുന്നതിനായി ടീമുകൾ കൂടുതൽ ആവേശത്തോടെ മുന്നോട്ട് പോകണം’, അദ്ദേഹം നിർദ്ദേശിച്ചു.

’ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇവിടെ ഇനി നമുക്ക് പിന്നോട്ട് നോക്കേണ്ട സാഹചര്യമില്ല. ക്രിക്കറ്റിൽ നമ്മൾ എപ്പോഴും വേഗതയെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോൾ പുരുഷ-വനിതാ ടീമുകൾക്ക് ആ വേഗത ലഭിച്ചിട്ടുണ്ട്. ഇത് നിലനിർത്താൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, രോഹിത് ശർമ കൂട്ടിച്ചേർത്തു.

Latest Stories

കവടിയാർ കൊട്ടാരത്തിലെ മോഷണം: ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും; വിദേശികൾ ഉൾപ്പെടെയുള്ള സന്ദർശകർ സംശയ നിഴലിൽ

സഞ്ജുവിനെ ടീം മാനേജ്‌മന്റ് വിശ്വസിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടില്ലായിരുന്നു: റിക്കി പോണ്ടിങ്

'ഞങ്ങൾ തീയും ഐസുമല്ല, തീയും തീയുമാണ്'; തന്റെ ബാറ്റിംഗ് പാർട്ട്ണറിനെ കുറിച്ച് സഞ്ജു സാംസൺ

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?