'ഇത് ഒരു തുടക്കം മാത്രം'; സഞ്ജുവിനെ പ്രശംസിച്ച് ഇയാന്‍ ബിഷപ്പ്

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് വിന്‍ഡീസ് മുന്‍ താരം ഇയാന്‍ ബിഷപ്പ്. സഞ്ജുവിന്റെ ഈ അര്‍ദ്ധ സെഞ്ച്വറി ഒരു തുടക്കം മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.

‘സഞ്ജു സാംസണിന് ഏകദിന കരിയറില ആദ്യ അര്‍ദ്ധ സെഞ്ചുറി. അദ്ദേഹത്തിന്റെ ഒട്ടേറെ ഫിഫ്റ്റികളുടെ തുടക്കമാണ് ഇതെന്ന് നിരവധി ആരാധകര്‍ ആശിക്കുന്നു’ എന്നായിരുന്നു ബിഷപ്പിന്റെ ട്വീറ്റ്.

ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ഫിഫ്റ്റികൊണ്ട് പ്രയാശ്ചിത്തം ചെയ്തിരിക്കുകയാണ് സഞ്ജു. 51 പന്തില്‍ 54 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്ന് വീതം സിക്സും ഫോറും ഇതില്‍ ഉള്‍പ്പെടും. സഞ്ജുവിന്റെ ആദ്യ ഏകദിന അര്‍ദ്ധ സെഞ്ച്വറികൂടിയായ ഇത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.

രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിനാണ് ആതിഥേയരെ ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടിയപ്പോള്‍ രണ്ട് പന്തും രണ്ട് വിക്കറ്റും ബാക്കിയാക്കി ഇന്ത്യ ലക്ഷ്യം മറികടന്നു. അക്ഷര്‍ പട്ടേലിന്റെ (35 പന്തില്‍ 64*) വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി.

Latest Stories

സ്‌കൂളില്‍ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചത് ചെരുപ്പ് എടുക്കുന്നതിനിടെ; അപകടകാരവസ്ഥയിലായ വൈദ്യുതി ലൈൻ മാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ മാറ്റി സ്ഥാപിച്ചില്ല

ആന്ദ്രെ റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

'അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാൻ തയാർ '; ആയത്തുള്ള അലി ഖമേനി

1.90 കോടി രൂപ തട്ടിയെന്ന് പരാതി; നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ്

ചാണകം പുരണ്ട നഖങ്ങളുമായി ദേശീയ അവാർഡ് സ്വീകരിച്ചു, സംഭവിച്ചത് പറഞ്ഞത് നിത്യ മേനോൻ

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി; നിമിഷപ്രിയയുടെ മോചനത്തിൽ ശുഭപ്രതീക്ഷയെന്ന് സൂചന

സൗബിന് മാത്രം സാധിക്കുന്ന കാര്യമാണത്, മറ്റാർക്കുമില്ലാത്ത ആ പ്രത്യേകത അദ്ദേഹത്തിനുണ്ട്, പുകഴ്ത്തി പൂജ ഹെ​ഗ്ഡെ

ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾക്ക് യാതൊരു തകരാറുകളും ഇല്ല; ബോയിങ് വിമാനങ്ങളിൽ നടത്തിയ പരിശോധന ഫലം പുറത്തുവിട്ട് എയർ ഇന്ത്യ

'അര നിമിഷം തലതാഴ്ത്തി, തെറ്റ് പറ്റിയെന്ന് എഡിഎം നവീൻ ബാബു പറഞ്ഞു, വിവരം മന്ത്രി കെ രാജനെ അറിയിച്ചു'; ജില്ലാ കളക്ടറുടെ മൊഴി പുറത്ത്