1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ, ഫോമിലുള്ള യുവതാരം അഭിഷേക് ശർമ്മ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിംഗ് ലൈനപ്പിനൊപ്പം മിടുക്കണമാരായ പവർ ഹിറർമാർ കൂടി ചേരുന്നതോടെ സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ 2024 ലെ ഏറ്റവും വിനാശകരമായ ബാറ്റിംഗ് ടീമാണ്. ടൂർണമെൻ്റിലുടനീളം എതിർ ബൗളർമാരെ അവർ ശിക്ഷിച്ചു.

ഈ സീസണിൽ പല ടീമുകളും കളിച്ച ആക്രമണ ഗെയിമിന്റെ അപ്പുറമാണ് ഹൈദരാബാദ് കാഴ്ചവെച്ച കളി. ടൂർണമെൻ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് ടീമുകളുടെ ടോട്ടലുകളിൽ നാലെണ്ണവും ഹൈദരാബാദ് സ്ഥാപിച്ചതാണ്.. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 287/3, മുംബൈ ഇന്ത്യൻസിനെതിരെ 277/3 എന്നീ സ്‌കോർ നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നത്. കഴിഞ്ഞ മാസം ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ 272/7 എന്ന സ്‌കോറാണ് അവരെ മൂന്നാം സ്ഥാനത്തെത്തിച്ചത്. ഡൽഹി ക്യാപിറ്റൽസിനെതിരെ 266/5 എന്ന സ്‌കോർ അവരെ നാലാം സ്ഥാനത്തും എത്തിച്ചു.

ഹൈദരാബാദ് സ്പിൻ ബൗളിംഗ് കോച്ച് മുത്തയ്യ മുരളീധരൻ തൻ്റെ ടീമിൻ്റെ ബാറ്റിംഗ് സമീപനത്തെ പ്രശംസിച്ചു. 1996 ലോകകപ്പിലെ ശ്രീലങ്കയുടെ വിജയകരമായ ലോകകപ്പ് കാമ്പെയ്‌നിനിടെ അന്നത്തെ അവരുടെ ആക്രമണാത്മക ശൈലിയുമായി മുരളി ഹൈദരാബാദ് ഇപ്പോൾ കളിക്കുന്ന കളിയെ താരതമ്യം ചെയ്തു.

“ഓപ്പണർമാരായ സനത് ജയസൂര്യയും റൊമേഷ് കലുവിതാരണയും നയിച്ച ആക്രമണാത്മക ബാറ്റിംഗ് ശൈലിയിലൂടെ ശ്രീലങ്ക 1996 ക്രിക്കറ്റ് ലോകകപ്പ് നേടി. അവരുടെ ധീരമായ സമീപനത്തെ ടീമിലെ ബാക്കിയുള്ളവർ സ്വീകരിച്ചു, ഇത് സമാനമായ കളി ശൈലി സ്വീകരിക്കാൻ മറ്റ് രാജ്യങ്ങളെ പ്രചോദിപ്പിച്ചു.

ഹൈദരാബാദ് ശക്തമായ ടീമാണെന്നും അവരുടെ പേടി ഇല്ലാത്ത ശൈലി അവരെ നല്ല എതിരാളികൾ ആക്കുന്നു എന്നും സംഗക്കാര പറഞ്ഞു.

Latest Stories

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ, സ്ഥിതി നിരീക്ഷിച്ച് കേന്ദ്രം

ചര്‍ച്ചയായത് തടിയും രൂപമാറ്റവും! വിമര്‍ശകരുടെ വായ തനിയെ അടഞ്ഞു; മറ്റൊരു മലയാളി നടിയും ഇതുവരെ നേടാത്തത്, പുരസ്‌കാര നേട്ടത്തില്‍ നിവേദ

'സംഘപരിവാര്‍ ആക്രമണം താല്‍ക്കാലികം, മടുക്കുമ്പോൾ നിർത്തും'; പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ലെന്ന് വേടന്‍

IPL 2025: എല്ലാ തവണയും ഭാഗ്യം കൊണ്ട് ടീമിലുള്‍പ്പെടും, എന്നാല്‍ കളിക്കുകയുമില്ല, ആര്‍സിബി അവനെ എന്തിനാണ് വീണ്ടും വീണ്ടും കളിപ്പിക്കുന്നത്, വിമര്‍ശനവുമായി മുന്‍താരം

മികച്ച നടി നിവേദ തോമസ്, ദുല്‍ഖറിന് സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം; തെലങ്കാന സംസ്ഥാന പുരസ്‌കാരം, നേട്ടം കൊയ്ത് മലയാളി താരങ്ങള്‍

'കത്ത് ചോർന്നതിന് പിന്നാലെ അച്ഛന്റെ പാർട്ടി മകൾ വിടും'; രാജി വാർത്തകളിൽ പ്രതികരിച്ച് കെ കവിത

‘അപമാനിതരായി പുറത്ത് നില്‍ക്കാനാകില്ല, ഇനി യുഡിഎഫിന് പിറകേ പോകുന്നില്ല’; ഇ എ സുകു

സംസ്ഥാനത്തെ മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും വാര്‍ഡ് വിഭജനം പൂര്‍ത്തിയായി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു; മുന്‍സിപ്പാലിറ്റികളില്‍ 128 അധിക വാര്‍ഡുകള്‍, കോര്‍പ്പറേഷനുകളില്‍ 7 എണ്ണം കൂടി

'താരിഫ് നയം ഭരണഘടനാ വിരുദ്ധം, ഏകപക്ഷീയം'; ട്രംപിനെ രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി

യെമന്‍ എയര്‍വേസിന്റെ അവസാന വിമാനവും തകര്‍ത്തു; ഇസ്രയേല്‍ ആക്രമിച്ചത് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി തയാറാക്കി നിര്‍ത്തിയ വിമാനം; സന വിമാനതാവള റണ്‍വേ ബോംബിട്ട് തകര്‍ത്തു