MI VS RR: ഞങ്ങൾ തോൽക്കാൻ കാരണം അവന്മാരാണ്, അവരുടെ പ്രകടനം ഞങ്ങളുടെ പദ്ധതികളെ തകിടം മറിച്ചു: റിയാൻ പരാഗ്

ഇന്നലെ ഐപിഎലിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയല്സിനെതിരെ മുംബൈ ഇന്ത്യൻസിന് 100 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കാൻ സാധിച്ചു. ഓപ്പണർമാരായ റയാൻ റെക്കിൽടോൺ 38 പന്തിൽ 3 സിക്‌സും 7 ഫോറും അടക്കം 61 റൺസ് നേടി. രോഹിത് ശർമ്മ ആകട്ടെ 36 പന്തിൽ 9 ഫോർ അടക്കം 53 റൺസും നേടി.

ഇരുവർക്കും ശേഷം ക്യാപ്റ്റൻ ഹാർദിക്‌ പാണ്ട്യയും സൂര്യകുമാറും ചേർന്ന് സ്കോർ 217 ഇൽ നിർത്തി. സൂര്യകുമാർ 23 പന്തിൽ നിന്നായി 4 ഫോറും 3 സിക്സുമായി 48* റൺസും, പാണ്ട്യ 23 പന്തിൽ 6 ഫോറും 1 സിക്‌സും അടക്കം 48* റൺസും നേടി. ബോളിങ്ങിൽ ട്രെന്റ് ബോൾട്ട്, കരൺ ശർമ്മ എന്നിവർ 3 വിക്കറ്റുകളും, ജസ്പ്രീത് ബുംറ 2 വിക്കറ്റുകളും, ഹാർദിക്‌ പാണ്ട്യ ദീപക് ചഹാർ ഓരോ വിക്കറ്റുകളും സ്വാന്തമാക്കി.

മത്സരത്തിൽ രാജസ്ഥാൻ തോറ്റതോടെ ഈ വർഷത്തെ ഐപിഎലിൽ നിന്ന് അവർ പുറത്തായി. മത്സരം തോൽക്കാനുണ്ടായ കാരണത്തെ കുറിച്ച് റിയാൻ പരാഗ് സംസാരിച്ചു.

റിയാൻ പരാഗ് പറയുന്നത് ഇങ്ങനെ:

” 190 – 200 റൺസിൽ ഒതുക്കാമായിരുന്നെങ്കിൽ ഞങ്ങൾക്ക് ചേസ് ചെയ്യാൻ സാധിച്ചേനെ. പക്ഷെ സൂര്യകുമാർ യാദവും ഹാർദിക്‌ പാണ്ട്യയും ഞങ്ങളുടെ പദ്ധതികളെ തകിടം മറിച്ചു. അവരുടെ പ്രകടനം അസാധ്യമായിരുന്നു. ഞങ്ങൾക്ക് മികച്ച തുടക്കം ലഭിച്ചു എന്നാൽ മിഡിൽ ഓർഡറിൽ തന്നെ ഞാനും ദ്രുവും ഇറങ്ങേണ്ടി വരുമെന്നും വിക്കറ്റുകൾ നഷ്ടമാകും എന്നും ഓർത്തില്ല. ഇനി ഇങ്ങനെ ഒരു സിറ്റുവേഷൻ വന്നാൽ ഞങ്ങൾ തയ്യാറായിരിക്കും” റിയാൻ പരാഗ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ