'ബോളിവുഡ് നടിമാരുമായി ബന്ധം പുലര്‍ത്തണം, ശരീരത്തില്‍ ടാറ്റൂകള്‍ വേണം...'; ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ ഗുണങ്ങള്‍ ഇവയോ!

ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് കുറച്ച് മോശം പ്രതിച്ഛായ വേണമെന്ന് പരിഹസിച്ച് ഇന്ത്യന്‍ മുന്‍ താരം സുബ്രഹ്‌മണ്യം ബദരിനാഥ്. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള സ്‌ക്വാഡ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.

ഹാര്‍ദിക് പാണ്ഡ്യയെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെ പുതിയ ടി20 ക്യാപ്റ്റനായി നിയമിച്ചത് പരമ്പരയില്‍ ഏറെ ശ്രദ്ധേയമായ നീക്കമായി. ചില യുവ കളിക്കാര്‍ക്ക് കന്നി കോള്‍-അപ്പുകള്‍ ഉണ്ടായപ്പോള്‍, ടി20 ടീമില്‍ നിന്ന് ഋതുരാജ് ഗെയ്ക്വാദിന്റെയും അഭിഷേക് ശര്‍മ്മയുടെയും അഭാവം അപ്രതീക്ഷിതമായിരുന്നു. റിങ്കു സിംഗിനും സഞ്ജു സാംസണിനും ഏകദിന ടീമില്‍ സ്ഥാനം ലഭിച്ചില്ല.

റിങ്കു സിംഗ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെപ്പോലുള്ളവരെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കാത്തപ്പോള്‍ നിങ്ങള്‍ക്ക് ഒരു മോശം പ്രതിച്ഛായ ആവശ്യമാണെന്ന് ചിലപ്പോള്‍ തോന്നും. നിങ്ങള്‍ ചില ബോളിവുഡ് നടിമാരുമായി ബന്ധം പുലര്‍ത്തണമെന്നും നല്ല ഒരു മീഡിയ മാനേജര്‍ ഉണ്ടായിരിക്കണമെന്നും ശരീരത്തില്‍ ടാറ്റൂകള്‍ ഇടണമെന്നും തോന്നുന്നു- ബദ്രി ക്രിക്ക് ഡിബേറ്റ് വിത്ത് യൂട്യൂബ് ഷോയില്‍ സംസാരിക്കവെ ബദരിനാഥ് പറഞ്ഞു.

ബദരിനാഥ് ഒരു കളിക്കാരനെയും പ്രത്യേകിച്ച് ലക്ഷ്യം വയ്ക്കാതിരിക്കാന്‍ വളരെ ശ്രദ്ധാലുവായിരുന്നെങ്കിലും, ഗെയ്ക്വാദിന്റെ ടീമിലെ അസാന്നിധ്യത്തില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് വ്യക്തമാണ്. സിംബാബ്വെയ്ക്കെതിരായ മൂന്ന് ഇന്നിംഗ്സുകളില്‍ 7, 77, 49 എന്നീ സ്‌കോറുകള്‍ നേടിയ താരമാണ് അദ്ദേഹം. ആ പരമ്പരയില്‍ തന്നെ 46 പന്തില്‍ സെഞ്ച്വറി നേടിയ അഭിഷേകിനും ലങ്കയ്‌ക്കെതിരെ സ്ഥാനം ഉറപ്പിക്കാനായില്ല.

അതേസമയം, ഐപിഎല്‍ 2024-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 19 വിക്കറ്റ് വീഴ്ത്തുകയും സിംബാബ്വെയ്‌ക്കെതിരായ ആദ്യ രണ്ട് ടി20 യിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത പുതുമുഖ പേസര്‍ ഹര്‍ഷിത് റാണയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ