ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, എന്നാൽ കുറ്റപ്പെടുത്തുന്ന കളികൾ ഒഴിവാക്കുന്നു; വമ്പൻ വെളിപ്പെടുത്തലുകളുമായി വഹാബ് റിയാസ്

മുൻ പാകിസ്ഥാൻ പേസർ വഹാബ് റിയാസിനെ ദേശീയ സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് മാറ്റിയത് കഴിഞ്ഞ ദിവസമായിരുന്നു. 2024-ലെ ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ സൂപ്പർ 8 ൽ എത്താതെ പുറത്തായതിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നടപടി സ്വീകരിക്കുക ആയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് മുന്നേറാൻ സാധിക്കാത്ത പാകിസ്ഥാൻ ഇന്ത്യയോടും യുഎസ്എയോടും പരാജയപ്പെട്ടു.

പുറത്താക്കിയതിന് പിന്നാലെ, പാക്കിസ്ഥാൻ്റെ ക്രിക്കറ്റ് ഘടനയെ മാറ്റിമറിക്കേണ്ട സമയമാണിതെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. നേരത്തെ നടന്ന ടൂർണമെൻ്റ് എലിമിനേഷനിൽ പാകിസ്ഥാൻ ഗ്രൂപ്പ് എയിൽ നിന്ന് പുറത്തായത് രാജ്യത്ത് വലിയ നിരാശയാണ് സമ്മാനിച്ചത്. റിയാസിൻ്റെ പുറത്താക്കൽ, കൂടെ അബ്ദുൾ റസാഖിൻ്റെ പുറത്താക്കൽ, ആഗോള വേദിയിൽ ടീമിൻ്റെ മോശം പ്രകടനത്തെ തുടർന്ന് കാര്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാനുള്ള പിസിബിയുടെ ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നു.

തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും എന്നാൽ കുറ്റപ്പെടുത്തുന്ന കളി ഒഴിവാക്കുമെന്നും വഹാബ് ട്വിറ്ററിൽ കുറിച്ചു.

“പിസിബിയുടെ സെലക്ഷൻ കമ്മിറ്റി അംഗമെന്ന നിലയിൽ എൻ്റെ സമയം അവസാനിക്കുകയാണ്, ഞാൻ ഇഷ്ടപ്പെട്ട കളിയെ വിശ്വാസത്തോടും ആത്മാർത്ഥതയോടും കൂടെ സേവിച്ചുവെന്നും പാകിസ്ഥാൻ ക്രിക്കറ്റിൻ്റെ ഉന്നമനത്തിനായി 100 ശതമാനവും ഞാൻ നൽകിയിട്ടുണ്ടെന്നും എൻ്റെ ആളുകൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സെലക്ഷൻ പാനലിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നത് ഒരു ബഹുമതിയാണ്. ദേശീയ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെവൻ മാൻ പാനലിൻ്റെ ഭാഗമായി സഹകരിച്ച് തീരുമാനങ്ങൾ എടുക്കുക എന്നത് ഒരു പ്രത്യേക പദവിയാണ് – എല്ലാവരുടെയും വോട്ടിന് തുല്യ ഭാരമുണ്ടായിരുന്നു, ഒരു ടീമെന്ന നിലയിൽ ഞങ്ങൾ തിരഞ്ഞെടുപ്പ് തീരുമാനങ്ങൾ എടുക്കുകയും ആ പ്രക്രിയയുടെ ഉത്തരവാദിത്തം തുല്യമായി പങ്കിടുകയും ചെയ്തു. അതിലേക്ക് എൻ്റെ പങ്ക് സംഭാവന ചെയ്യാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്.” റിയാസ് ട്വിറ്ററിൽ കുറിച്ചു.

മാർക്വീ ടൂർണമെൻ്റിനുള്ള ടീമിനെ തിരഞ്ഞെടുത്ത ഏഴംഗ സെലക്ഷൻ കമ്മിറ്റിയിൽ റിയാസും റസാഖും ഉൾപ്പെടുന്നു. പിസിബി അന്വേഷണത്തിൽ നിരവധി കമ്മിറ്റി തീരുമാനങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. മാനേജർ, കോച്ച്, ക്യാപ്റ്റൻ ബാബർ അസം എന്നിവരെപ്പോലുള്ള ആളുകളുടെ പ്രതികരണങ്ങളും ഈ വിഷയത്തിൽ നിർണായകമാണ്.

“കൂടാതെ, ഗാരി കിർസ്റ്റണും കോച്ചിംഗ് ഗ്രൂപ്പും ഈ ടീമിനായി അവരുടെ കാഴ്ചപ്പാട് സ്ഥാപിക്കുമ്പോൾ അവരെ പിന്തുണയ്ക്കുന്നത് ഒരു ബഹുമതിയാണ്. ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ ഈ ടീം ഒരു പ്രബല ശക്തിയായി വളരുന്നത് തുടരുമെന്ന് പരിശീലകർ ചേർന്ന് തയ്യാറാക്കിയ ആസൂത്രണങ്ങൾ ഉറപ്പാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, അവർക്ക് ആ യാത്രയിൽ ആശംസകൾ നേരുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിച്ച ജനങ്ങളോട് ഞാൻ നന്ദിയുള്ളവനാണ്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ ഭാവിക്ക് വിജയമല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല,” റിയാസ് പറഞ്ഞു.

കഴിഞ്ഞ നാല് വർഷത്തിനിടെ ആറ് വ്യത്യസ്ത ചീഫ് സെലക്ടർമാരുമായി പിസിബി അത്ര നല്ല രീതിയിൽ ചേർന്ന് പോയിട്ടില്ല. ഈ റോളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട പുതിയ സെലക്ടർ റിയാസ്, ഹാറൂൺ റാഷിദ്, ഷാഹിദ് അഫ്രീദി, ഇൻസമാം-ഉൾ-ഹഖ്, മുഹമ്മദ് വസീം, മിസ്ബാ-ഉൾ-ഹഖ് എന്നിവരോടൊപ്പമാണ് ഈ സ്ഥാനം വഹിച്ച മറ്റ് വ്യക്തികൾ.

Latest Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

CSK VS RR: എന്നെ തടയാൻ മാത്രം കെല്പുള്ള ബോളർമാർ ഇവിടെയില്ല; ചെന്നൈക്കെതിരെ തകർപ്പൻ ഫോമിൽ സഞ്ജു സാംസൺ

CSK VS RR: 'ഇവൻ എന്നെ എയറിൽ കേറ്റും', ധോണി ആ ചെറിയ ചെക്കനെ കണ്ട് പഠിക്കണം എന്ന് ആരാധകർ; ചെന്നൈക്കെതിരെ തകർത്തടിച്ച് വൈഭവ് സൂര്യവൻഷി

ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുടെ പരീക്ഷഫലം പുറത്തുവിടാത്തതിന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

CSK VS RR: വന്നു, റൺറേറ്റ് കുറച്ചു, പോയി; എം എസ് ധോണിയുടെ ബാറ്റിംഗ് പ്രകടനത്തിൽ വൻ ആരാധകരോഷം

ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം; പാക് സൈനിക മേധാവിയുടെ സ്ഥാനക്കയറ്റം അട്ടിമറി ഒഴിവാക്കാനെന്ന് നിഗമനം

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍

IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ