എതിരാളികൾ ഉയർത്തുന്ന വലിയ റൺസ് അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് പിന്തുടരുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ട്, ഏകദിനത്തിലും ടി20 യിലും ടെസ്റ്റിലുമെല്ലാം കണ്ട ആഫ്രിക്കൻ സ്പെഷ്യൽ ചെയ്‌സിംഗ് അപാരത

ഞായറാഴ്ച സൂപ്പർസ്‌പോർട് പാർക്കിൽ നടന്ന ഉയർന്ന സ്‌കോറിംഗ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു ചരിത്രത്തിന്റെ ഭാഗമായി റെക്കോർഡ് ഇട്ടു. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട സൗത്താഫ്രിക്ക രണ്ടാം മത്സരത്തിലും പരാജയപെടുമെന്നെല്ലാവരും കരുതിയപ്പോഴാണ് ലോക റെക്കോർഡ് ചെയ്‌സ് നടത്തി ടീം വിജയം സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 259 റൺസിന്റെ ലക്‌ഷ്യം വളരെ എളുപ്പത്തിൽ സൗത്താഫ്രിക്ക മറികടക്കുക ആയിന്നു.

44 പന്തിൽ 100 ​​റൺസെടുത്ത ക്വിന്റൺ ഡി കോക്ക് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കി. വിക്കറ്റ് കീപ്പർബാറ്റ്സ്മാൻ ഒമ്പത് ഫോറുകളും 8 സിക്സറുകളുമാണ് അടിച്ചുകൂട്ടിയത്. ഓപ്പണിംഗ് പങ്കാളിയായ റീസ ഹെൻഡ്രിക്‌സ് 28 പന്തിൽ 68 റൺസ് നേടി മികച്ച പിന്തുണയാണ് നൽകിയത്. ഡേവിഡ് മില്ലർ, റിലീ റോസ്സോ, എയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ എന്നിവരുടെ ക്യാമിയോകൾ ആതിഥേയ ടീമിനെ വെറും 18.5 ഓവറിൽ റൺ വേട്ട പൂർത്തിയാക്കാൻ സഹായിച്ചു.

പണ്ട് ഏകദിനത്തിൽഓസ്‌ട്രേലിയക്കെതിരെ നടത്തിയ 438 റൺസിന്റെ റെക്കോർഡ് ചെയ്സും ഇപ്പോൾ ഇതും 2008 ൽ ടെസ്റ്റിൽ നടത്തിയ റെക്കോർഡ് ചെയ്സും ആയപ്പോൾ ചെയ്‌സിങ് തങ്ങളുടെ ഹോബി ആക്കി മാറ്റാനും ടീമിന് സാധിക്കുന്നു. എത്ര വലിയ സ്കോർ ഉയർത്തിയാലും എതിരെ കളിക്കുന്ന ടീം സൗത്താഫ്രിക്ക ആണെങ്കിൽ സൂക്ഷിക്കുക എന്ന സന്ദേശമാണ് ടീമിന് ഇപ്പോൾ കിട്ടുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ