സിംബാബ് വേക്ക് എതിരെ മാന് ഓഫ് ദി മാച്ച് ആയതിനോ ഈ പുകഴ്ത്തൽ എന്ന് ചോദിക്കുന്ന മലയാളികളുണ്ട്, അവർക്ക് ഉള്ള മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല

Ajmal NisHad

ഞാൻ ഇങ്ങനെ ആലോചിക്കുക ആയിരുന്നു. 8 വർഷത്തെ ഇന്റർനാഷണൽ കാരീർ നു ഇടക്ക് നേടിയ ആദ്യ പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാരം അയാൾ ഏറ്റ് വാങ്ങുമ്പോൾ അയാളുടെ മനസിലൂടെ എന്തെല്ലാമായിരിക്കും കടന്ന് പോയിട്ടിണ്ടാകുക.

കേവലം 20 + അന്താരാഷ്ട്ര മത്സര പരിചയം മാത്രം ഉള്ള ഇയാളെ ഞാൻ എന്ത് കൊണ്ടായിരിക്കും ഇത്രയേറെ സ്നേഹിച്ചിട്ടുണ്ടാകുക,ഈ ഗെയിം ഇപ്പോൾ നല്ല രീതിയിൽ ഫോളോ ചെയ്യാത്തവർ പോലും ഇയാളുടെ കളി ഉള്ള ദിവസം സഞ്ജു ഇറങ്ങിയോ എന്ന് ചോദിച്ചു ഓടി വരുന്ന ആ മാജിക് നു കാരണം എന്തായിരിക്കും, ഇടക്കൊക്കെ ഞാൻ ഇത് ആലോചിക്കാറുണ്ട്. അതിന്റെ ഉത്തരം എന്തെന്ന് അധികം വൈകാതെ തന്നെ എനിക്ക് മനസിലാകാറും ഉണ്ട്.

മലയാളികൾക്ക് ക്രിക്കറ്റ് നോടുള്ള അധിനിവേഷം ഇന്നും ഇന്നലെയും കൊണ്ട് ഉണ്ടായത് അല്ല, അതിന് പതിറ്റാണ്ടുകളുടെ ചരിത്രം പറയാൻ ഉണ്ടാകും. ഇന്ത്യയിലെ എക്കാലത്തെയും മികച്ച രണ്ടു എന്റർടൈൻമെന്റസിൽ ഒന്നാണ് ക്രിക്കറ്റ്, മറ്റൊന്നു സിനിമയും, രണ്ടും മലയാളികൾക്കും അത്രമേൽ പ്രിയപ്പെട്ടവ കൂടി ആണ്. പാടത്തു മടൽ ബാറ്റിൽ MRF എന്ന് എഴുതി കളി തുടങ്ങിയവരിൽ നിന്ന് ഇന്ന് 1000 വും 2000 വും 5000 വും ഒക്കെ കൊടുത്തു വാങ്ങുന്ന നല്ല കിടിലൻ ബാറ്റിലും ടെന്നീസ് പന്തിലും ലക്ഷങ്ങൾ സമ്മാനം ലഭിക്കുന്ന ടൂർണമെന്റ് കളിലും ആയി കളി എത്തി നില്കുമ്പോളും മൂളി പാഞ്ഞു വരുന്ന പന്തുകളെ മലയാളി പിള്ളേർ അടിച്ചു അകറ്റുമ്പോളും അവർ കണ്ടിരുന്ന ഒരു സ്വപ്നം ഉണ്ടായിരുന്നു.

എന്നെങ്കിലും ഒരു നാൾ തന്റെ നാടിനായി ബാറ്റ് ഏന്തുന്ന എതിരാളിക്കെതിരെ സിക്സ് അടിച്ചു കളി ഫിനിഷ് ചെയുന്ന ഒരു സ്വപ്നം. അത് കാണാത്ത എത്റ കളി ആരാധകർ ഇവിടെ ഉണ്ടാകും, കേരളത്തിൽ നിന്ന് പോയ്‌ ഇന്ത്യൻ ടീമിൾ കളിച്ചു രണ്ടു ലോകകപ്പ് ഉയർത്തിയ ശ്രീശാന്ത്, അതായിരുന്നു മലയാളിക്ക് ക്രിക്കറ്റിൽ എടുത്തു പറയാൻ ഉള്ളൊരു പേര്, അയാൾക് മുൻപ് ഒരു പേര് വരുന്നത് കേവലം 6 അന്താരാഷ്ട്ര മത്സരം മാത്രം കളിച്ച ടിനു യോഹന്നാന്റെയും. പക്ഷെ അവർ ആരും ബാറ്റിസ്മാൻ ആയിരുന്നില്ല, കേരളത്തിൽ നിന്നൊരു ബാറ്റിസ്മാൻ ഇന്ത്യൻ ടീമിൽ കളിക്കുക എന്നത് സ്വപ്നം പോലെ ആയിരുന്നു പലർക്കും.

ആ സ്വപ്നത്തെ യഥാർഥ്യമാക്കി കാട്ടി തന്ന ഒരു വ്യക്തി, അത് പോരെ സഞ്ജു സാംസൺ എന്നാ ഇയാൾക്ക് ആയി ആർപ്പ് വിളിക്കാൻ, ഇയാളെ സ്നേഹിക്കാൻ. സഞ്ജുവിന്റെ ഇന്നത്തെ ഇന്നിങ്സ് ഒരിക്കലും ലോകോത്തര നിലവാരം ഉള്ള ഒന്നായിരുന്നില്ല, അയാൾ നേരിട്ട ബൗളേറ്സും ലോകൊത്തര നിലവാരം ഉള്ളവരൊന്നും ആയിരുന്നില്ല എന്നത് ശരി തന്നെയാണ്, എന്നാലും അയാളുടെ ബാറ്റിൽ നിന്ന് പിറക്കുന്ന ഓരോ ഷോട്ടിനും കൈയടിക്കുന്നത്, അത് മലയാളികൾ ആഘോഷം ആക്കുന്നത് എന്ത് കൊണ്ടാണെന്നു ചോദിച്ചാൽ അതിനൊരു ഉത്തരമേ ഉള്ളു, വെട്ടിയിട്ട വഴികളിലൂടെ നടക്കാൻ ഒരുപാട് പേര് പിന്നാലെ വരും, പക്ഷെ ആ വഴി വെട്ടിയവനെ എല്ലാരും എന്നും ഓർക്കും.

അതെ സഞ്ജു തന്റെ പൂർവികർ വെട്ടിയിട്ട വഴികളിലൂടെ നടന്നു ഇന്ത്യൻ ടീമിൽ എത്തപെട്ടവൻ ആയിരുന്നില്ല ഒരിക്കലും , അയാൾക് മുമ്പ് പറയാൻ പേരിന് പോലും ഒരു ബാറ്റിസ്മാൻ ഇല്ലാത്ത ഒരു നാട്ടിൽ നിന്നും നാഷണൽ ടീം വരെ എത്തിയത് ആണയാൾ, സ്വന്തമായി ഒരു വഴി വെട്ടി തുറന്നു നാളത്തെ തലമുറക്ക് കൂടി അത് വഴി നടക്കാൻ പ്രാപ്തിയുള്ളവർ ആക്കാൻ ശ്രമിക്കുന്നവൻ. സഞ്ജുവിന്റ ഭാവി എന്താകും എന്നെനിക് അറിയില്ല, പക്ഷെ കേരള കായിക ചരിത്രത്തിന്റെ ഏടുകൾ പരിശോധിക്കുമ്പോൾ അതിൽ അയാളും ഉണ്ടാകും എന്നത് ഉറപ്പ് ആണ്.

അയാൾ വെട്ടി തുറന്ന വഴിയിലൂടെ ഒരുപാട് കുരുന്നുകൾ സഞ്ചരിക്കും, അവർ രാജ്യത്തിനായി പാഡ് അണിയും, ഈ ഗെയിം ഇൽ ഒരുപാട് ഒരുപാട് നേട്ടങ്ങൾ അവർ നേടും എന്ന് തന്നെ കരുതുന്നു. Zimbabwe ക്ക് എതിരെ ഒരു MOM കിട്ടിയത് കൊണ്ട് ESSAY കളും ആയി ഇപ്പോൾ വരും എന്ന് കളിയാക്കുന്ന അയാളുടെ നേട്ടത്തെ താഴ്ത്തി കെട്ടുന്ന മലയാളികൾ ഒരുപാട് ഉള്ള നാട്ടിൽ പക്ഷെ സഞ്ജു ശരിക്കും ഹീറോ ആയി തന്നെ നില നില്കും. സ്വപ്നം കാണാൻ ആർക്കും പറ്റും എന്നൽ കാണുന്ന സ്വപ്നം ജീവിതത്തിൽ നേടി എടുക്കുന്ന നാളത്തെ തലമുറക്ക് ആയി പുതു പാതകൾ വെട്ടി തുറന്നു ഇടുന്ന ഒരാൾ എന്നാ നിലയിൽ എങ്ങനെ ആണ് ഇയാളെ സ്നേഹിക്കാതിരിക്കാൻ ആകുക. അയാൾ ഒരുപാട് മലയാളികൾക്ക് ഹീറോയാണ്.

മലയാളികൾ അയാളെ കളങ്കം ഇല്ലാതെ സ്നേഹിക്കുന്നതും അത് കൊണ്ടാണ്. അവൻ ഔട്ട്‌ ആകുമ്പോ ദേഷ്യവും വിഷമവും ഒക്കെ വന്നു കുറ്റപ്പെടുത്തുന്നത് അവൻ തങ്ങളിൽ ഒരാൾ ആണെന്ന് ഇതേ മലയാളികൾ കരുതുന്നത് കൊണ്ടുമാണ്. എന്ന് “അയാൾ വെട്ടി തുറന്ന പാതാകളിലൂടെ ഒരുപാട് പേര് സഞ്ചരിക്കുന്നത് കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ” ഒരു കളി ആരാധകൻ Sanju Samson long way to go brother.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

IND vs ENG: "ഋഷ​​ഭ് പന്ത് ജുറേലുമായി തന്റെ മാച്ച് ഫീ പങ്കിടണം"; ആവശ്യവുമായി മുൻ വിക്കറ്റ് കീപ്പർ

IND vs ENG: "അവൻ കോഹ്‌ലിയുടെ ശൂന്യത പൂർണമായും നികത്തി"; ഇന്ത്യൻ താരത്തെ വാനോളം പ്രശംസിച്ച് വസീം ജാഫർ

'റവാഡക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; പിണറായി വിജയന്റെ 1995ലെ നിയമസഭാ പ്രസംഗം പുറത്ത്

IND vs ENG: “മുൻ ക്യാപ്റ്റനെപ്പോലെ വിരൽ ചൂണ്ടുന്നതും ഏറ്റുമുട്ടുന്നതും നിങ്ങൾക്ക് നല്ലതിനല്ല”: ഗില്ലിന്റെ ആക്രമണാത്മക സമീപനത്തെ പരിഹസിച്ച് ജോനാഥൻ ട്രോട്ട്

ആ സീൻ ഉള്ളതുകൊണ്ടാണ് 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചത്: ലാൽ ജോസ്

IND vs ENG: 'ഫൈൻ കൊണ്ട് കാര്യമല്ല, അവരെല്ലാം വളരെ സമ്പന്നരാണ്'; ടെസ്റ്റിലെ സ്ലോ ഓവർ റേറ്റിനെതിരെ മൈക്കൽ വോൺ

IND vs ENG: ''ഇതിനെ പ്രൊഫഷണലിസം എന്നല്ല, വഞ്ചന എന്നാണ് ഞാൻ വിളിക്കുക''; ലോർഡ്‌സ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ 'തന്ത്രങ്ങളെ' വിമർശിച്ച് ഫറൂഖ് എഞ്ചിനീയർ

മലയാളത്തിൽ അഭിനയിക്കാത്തതിന് ഒരു കാരണമുണ്ട്, മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം : ശിൽപ ഷെട്ടി

IND vs ENG: 'പ്രതികരണ സമയം മെച്ചപ്പെടുത്താൻ എഫ്1 പരിശീലകരോടൊപ്പം പ്രവർത്തിച്ചു'; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

IND vs ENG: 'ഞാനാണ് അതിന് കാരണം, അതിന് കുറച്ച് ഓവറുകൾക്ക് മുമ്പ്...'; പന്തിന്റെ പുറത്താകലിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ