മണൽക്കാറ്റിനെ തോൽപ്പിച്ച കൊടുങ്കാറ്റ്, തോറ്റിട്ടും ഇന്ത്യ 'ജയിച്ച' പോരാട്ടം

ജോസ് ജോർജ്

വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവുന്നതല്ല സച്ചിൻ ടെൻഡുൽക്കറുടെ നേട്ടങ്ങൾ. കേവലം പതിനാറാമത്തെ വയസ്സിൽ ടീമിലെത്തിയ സച്ചിൻ പിന്നീടുള്ള ഇരുപത്തിനാല് വർഷം ഒരു രാജ്യത്തിൻ്റെ മുഴുവൻ പ്രതീക്ഷയായി നിലകൊണ്ട് ലോക ക്രിക്കറ്റ് ആരാധകർക്കിടയിലെ മാസ്റ്റർ ബ്ലാസ്റ്ററായി മാറിയതിന് പിന്നിൽ പോരാട്ടത്തിൻ്റെയും, അദ്ധ്യാനത്തിൻ്റെയും കഥകൾ പറയാനുണ്ട്.

ഓർമ്മയിൽ തങ്ങി നിൽക്കുന്ന സച്ചിൻ്റെ ഇഷ്ട ഇന്നിംഗ്സുകൾ നിരവധി, അവയിൽ ആദ്യം മനസിലേക്ക് വരുക മണൽക്കാറ്റിനെയും, ശക്തമായ ഓസ്ട്രേലിയൻ ബോളിംഗ് വെല്ലുവിളിയെയും അതിജീവിച്ച് ലക്ഷ്യം നേടിയ പ്രശസ്തമായ ആ ഷാർജ ഇന്നിംഗ്സ് തന്നെ.

ഇന്ത്യ, ന്യൂസിലൻ്റ്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകൾ പങ്കെടുത്ത ത്രിരാഷ്ട്ര ടൂർണമെൻറിലെ അവസാന മത്സരത്തിൽ ഇന്ത്യയെ നേരിടും മുമ്പേ തന്നെ ഓസ്ട്രേലിയ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഇന്ത്യയ്ക്ക് ഫൈനലിലെത്തണമെങ്കില്‍ മികച്ച റണ്‍റേറ്റില്‍ കീവികളെ പിന്നിലാക്കണമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മൈക്കിൾ ബെവൻ്റെ തകർപ്പൻ സെഞ്ചുറിയുടെയും മാർക്ക് വോയുടെ അർദ്ധ സെഞ്ചുറിയുടെയും മികവിൽ 50 ഓവറിൽ 284 റൺസെടുത്തു. മൺൽക്കാറ്റിനെത്തുടർന്ന് ഇന്ത്യയുടെ ലക്ഷ്യം 44 ഓവറിൽ 276 ആയി പുനർനിശ്ചയിച്ചു. ന്യൂസിലൻറിനെ മറികടന്ന് റൺറേറ്റ് അടിസ്ഥാനത്തിൽ മുന്നേറണമെങ്കിൽ ഇന്ത്യക്ക് 237 റൺസെടുക്കണമായിരുന്നു.

ഷെയ്ന്‍ വോണ്‍, മൈക്കിള്‍ കാസ്പറോവിച്ച്, ഡാമിയന്‍ ഫ്ളമിങ്, ടോം മൂഡി തുടങ്ങിയ മഹാരഥന്മാര്‍ അണിനിരക്കുന്ന ബൗളിങ് നിരയ്‌ക്കെതിരെ ജയിച്ചുകയറുക ബുദ്ധിമുട്ടേറിയ കാര്യാമായിരുന്നു. എങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കഴിവനുസരിച്ച് നേടാൻ സാധിക്കുന്ന ലക്ഷ്യം തന്നെയായിരുന്നു . പക്ഷെ ഗാംഗുലി ,ജഡേജ, ഉൾപ്പടെയുള്ളവർ വേഗം കൂടാരം കയറിയപ്പോൾ സച്ചിന് ഉത്തരവാദിത്വം കൂടി.

ഓസ്ട്രേലിയൻ ബൗളുറുമാർ സച്ചിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞു. ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയം ആ ബാറ്റിങ്ങ് വിരുന്ന് ആസ്വദിച്ചു. അതിനിടയിൽ സച്ചിനെയും കാണികളെയും നിരാശയിലാക്കി മണൽക്കറ്റ് വീശിയടിച്ച് കളി തടസപ്പെട്ടു. കളി പുനരാരംഭിച്ചപ്പോൾ സച്ചിൻ ഫൈനൽ യോഗ്യത എന്ന പ്രഥമ ലക്ഷ്യത്തോടെ വർദ്ധിത വീര്യത്തിൽ കളിച്ചു. വോൺ, ഫ്ലെമിംഗ് അടക്കമുളള നിരയെ സാക്ഷിയാക്കി സച്ചിൻ ഫൈനൽ യോഗ്യത നേടി കൊടുത്തു. പിന്നാലെ സച്ചിൻ പുറത്തായി, ഇന്ത്യ ആ കളി പരാജയപ്പെട്ടു.

എങ്കിലും തന്റെ പിറന്നാൾ ദിനം സച്ചിൻ്റെ മികവിൽ തന്നെ ഇന്ത്യ ഫൈനൽ ജയിച്ച് കൊക്കോകോള കപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഇന്നും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സായി ഷാര്‍ജയിലെ സച്ചിന്റെ പ്രകടനത്തെ വിലയിരുത്തുന്നു. ഈ ക്ലാസ്സിക്ക് പോരാട്ടത്തിന് ഇന്ന് 24 വയസ് തികയുകയാണ്.

Latest Stories

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല