Ipl

അയാളുടെ ഒപ്പ് എന്റെ ജേഴ്സിയിൽ വേണമെന്ന് ഓറഞ്ച് ക്യാപ് ജേതാവ്, കൈയടിച്ച് ക്രിക്കറ്റ് ലോകം

പണ്ട് ശത്രുക്കൾ ഇന്ന് ഏറ്റവും അടുത്ത മിത്രങ്ങൾ, നമ്മൾ ഒരുപാട് പ്രാവശ്യംമ കേട്ട എ ചൊല്ല് രാജസ്ഥാൻ റോയൽസ്താരങ്ങളായ ജോസ് ബട്ട്‌ലറുടെയും രവിചന്ദ്രൻ അശ്വിന്റെയും കാര്യത്തിൽ വളരെ ശരിയായിരുന്നു എന്നുപറയാം. ഇരുവരും ഈ സീസൺ ഐപിഎലിലൂടേ 2022-ൽ അടുത്ത ബന്ധം സ്ഥാപിച്ചതായി തോന്നുന്നു. മെയ് 29-ന് അഹമ്മദാബാദിൽ നടന്ന ഐപിഎൽ 2022 ഫൈനലിനുശേഷം, ഓറഞ്ച് ക്യാപ്പ് ജേതാവ് എല്ലാ റോയൽസ് കളിക്കാരനോടും ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയും അശ്വിൻ സൂപ്പർ താരത്തിന്റെ ജേഴ്‌സിയിൽ ഒപ്പിടുകയും ചെയ്തു.

രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അപ്‌ലോഡ് ചെയ്‌ത ഏറ്റവും പുതിയ ക്ലിപ്പിൽ, ഒന്നിലധികം രാജസ്ഥാൻ റോയൽസ് കളിക്കാരുടെ ഓട്ടോഗ്രാഫുള്ള ഇരട്ട ജേഴ്‌സി ധരിച്ച ബട്ട്‌ലറെ കാണാം. അശ്വിൻ ഒപ്പിട്ടതിന് ശേഷം താരം നന്ദി പറയുന്നതും നമുക്ക് കാണാൻ സാധിക്കും.

അശ്വിനും കീപ്പർ-ബാറ്ററും തമ്മിലുള്ള ചരിത്രം വളരെ പഴയതാണ്. ബട്ട്‌ലർ റോയൽസിനൊപ്പമായിരുന്നപ്പോൾ ഐപിഎൽ 2019-ൽ ഇരുവരും ഏറ്റുമുട്ടി, ഇന്ത്യൻ സ്പിന്നർ അന്ന് പഞ്ചാബ് കിംഗ്സിനൊപ്പമായിരുന്നു (അന്നത്തെ പഞ്ചാബ് കിംഗ്സ് ഇലവൻ). അശ്വിൻ തന്റെ ഓവറിനിടെ മങ്കാട് വഴി ഇംഗ്ലീഷ് താരത്തെ റണ്ണൗട്ടാക്കിയിരുന്നു. അതോടെ ഇരുവരും തമ്മിൽ വലിയ ശത്രുക്കൾ ആയിരുന്നു.

ജോസ് ബട്ട്ലറുടെ അന്നത്തെ പുറത്താകൽ ആണ് മത്സരം പഞ്ചാബിനെ ജയിപ്പിച്ചതെന്നും പറയാം. അശ്വിൻ നടത്തിയ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകൾ എത്തിയതോടെ വിവാദം കനത്തു.

എന്നിരുന്നാലും, ആ സംഭവത്തിന് ശേഷം പ്രതീക്ഷിച്ച ശത്രുതയ്ക്ക് വിരുദ്ധമായി, ഓഫ് സ്പിന്നർ 31 കാരനായ റോയൽസിൽ ചേർന്നതിനുശേഷം അവർ നല്ല കൂട്ടുകാരായി. കഴിഞ്ഞ മാസം അവർ തങ്ങളുടെ യാത്രയും അനുഭവങ്ങളും പരസ്പരം കുറിച്ചുള്ള ആദ്യ അനുഭവങ്ങളും വിവരിച്ചുകൊണ്ട് ഒരു റാപ്പിഡ് ഫയർ റൗണ്ടിൽ മത്സരിച്ചിരുന്നു.

Latest Stories

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍