'വീണു പോയപ്പോള്‍, സ്വയം പഴിച്ചപ്പോള്‍ കൂടെ നിന്ന ഒരേയൊരാള്‍'; ഇന്ത്യന്‍ യുവതാരത്തിന്റെ പേര് പറഞ്ഞ് നിതീഷ് റാണ

ഇന്ത്യന്‍ ടീമില്‍ ഇടം നേടുക എന്നത് ആധുനിക ക്രിക്കറ്റിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി മാറിയിരിക്കുകയാണ്. സ്ഥാനങ്ങള്‍ക്കായുള്ള അനുദിനം വളരുന്ന മത്സരത്തില്‍, മുന്‍നിര ബാറ്റര്‍മാരായ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, കെഎല്‍ രാഹുല്‍ എന്നിവര്‍ പോലും ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ടീമില്‍ ഇടം നേടുന്നതില്‍ പരാജയപ്പെട്ടു.

മുന്‍കാലങ്ങളില്‍, നിരവധി പേര്‍ ഇന്ത്യന്‍ ടീമില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഇപ്പോള്‍ തിരഞ്ഞെടുപ്പ് ലിസ്റ്റിലേയില്ല. 2021-ല്‍ ശ്രീലങ്കയിലേക്കുള്ള വൈറ്റ് ബോള്‍ പര്യടനത്തിനിടെ അരങ്ങേറ്റം കുറിച്ച നിതീഷ് റാണയാണ് അവരില്‍ ഒരാള്‍. ആ പര്യടനത്തില്‍ രണ്ട് ടി20യും ഒരു ഏകദിനവും കളിച്ച റാണ ആകെ 22 റണ്‍സ് മാത്രമാണ് നേടിയത്. അതിനുശേഷം അദ്ദേഹം ദേശീയ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു.

തന്റെ മോശം പ്രകടനത്തില്‍ റാണ ആകെ തകര്‍ന്നുപോയി. ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷം, അന്ന് താന്‍ കടന്നുപോയ അവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഡല്‍ഹിയിലെ തന്റെ സഹതാരവും അന്താരാഷ്ട്ര ക്രിക്കറ്റ് താരവുമായ ഋഷഭ് പന്താണ് തന്നെ സഹായിക്കാന്‍ എത്തിയതെന്ന് താരം വെളിപ്പെടുത്തി.

എന്നെ ശ്രീലങ്കന്‍ ടൂറിന് തിരഞ്ഞെടുത്തിരുന്നു. എന്നെ സംബന്ധിച്ച് വളരെ മോശം സീരീസ് ആയിരുന്നു അത്. അന്ന് ക്രിക്കറ്റ് സര്‍ക്കിളില്‍ നിന്നും അതിന് ശേഷം എന്നെ വിളിച്ച ഒരേയൊരാള്‍ റിഷഭ് പന്തായിരുന്നു. 18 മിനുറ്റോളം ഞങ്ങള്‍ സംസാരിച്ചു. ആ ഫോണ്‍ കോള്‍ എന്റെ ജീവിതം മാറ്റിമറിച്ചു. നമുക്ക് എത്തേണ്ടിടത്ത് എത്തിയിട്ടും പരാജയപ്പെടുമ്പോള്‍, അതൊരു വല്ലാത്ത ഫീലിംഗാണ്. ആരും പരാജയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല- നിതീഷ് റാണ പറഞ്ഞു.

‘നിങ്ങള്‍ പരാജയപ്പെടുമ്പോള്‍, നിങ്ങളുടെ കഴിവിനെയും കഴിവിനെയും നിങ്ങള്‍ സംശയിക്കാന്‍ തുടങ്ങും. അത് എന്നിലും സംഭവിച്ചു. ഞാന്‍ എന്നെത്തന്നെ ഒരുപാട് സംശയിച്ചു. എനിക്ക് തോന്നിത്തുടങ്ങി, ഞാന്‍ ഇതൊന്നും അര്‍ഹിക്കുന്നില്ലേ? എന്നാല്‍ എന്റെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഋഷഭ് എന്നെ സഹായിച്ചു. അതിനെയാണ് സൗഹൃദം എന്ന് വിളിക്കുന്നത്- റാണ കൂട്ടിച്ചേര്‍ത്തു.

Latest Stories

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും

രാഷ്ട്രീയ ജീവിതത്തിന് ശേഷം വേദങ്ങളും ഉപനിഷത്തുകളും പുസ്തകങ്ങളും; വിശ്രമ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി അമിത്ഷാ

കീം റാങ്ക് പട്ടിക റദ്ദാക്കിയ സംഭവം; ഉത്തരവിനെതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍

ലാന്‍സേദ വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് കോര്‍പ്പറേറ്റ് ഓഫീസ് സേവനങ്ങളുമായി ഇനി തൃശൂരിലും

ശ്രീരാമനും ശിവനും ജനിച്ചത് ഇന്ത്യയിലല്ല; വീണ്ടും വിവാദ പരാമര്‍ശവുമായി നേപ്പാള്‍ പ്രധാനമന്ത്രി

പട്‌നായികിന്റെ ഒഡീഷ പിടിച്ചടക്കിയ മന്‍മോഹന് പാര്‍ട്ടിയില്‍ എതിരില്ല

'ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു, മന്ത്രി ജീവിക്കാൻ അനുവദിക്കുന്നില്ല'; റാവു നര്‍ബീര്‍ സിംഗിനെതിരെ ആരോപണവുമായി മനേസര്‍ മേയര്‍

പിഎം കുസും സോളാര്‍ പമ്പ് പദ്ധതിയില്‍ അഴിമതി ആരോപണം; കണക്കുകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

'മതമില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങൾ, മറ്റുള്ളവർ ചോദിക്കാൻ മടിക്കുന്ന ചോദ്യങ്ങൾ അവർ ചോദിക്കും'; ഹൈക്കോടതി ജസ്റ്റിസ് വി ജി അരുൺ

'മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ ഞാന്‍ തന്നെ'; സര്‍വേ ഫലം പുറത്തുവിട്ട് ശശി തരൂര്‍; വീണ്ടും വെട്ടിലായി യുഡിഎഫ് നേതൃത്വം