ഇന്ത്യന്‍ ബോളര്‍മാര്‍ എത്ര ഔട്ടാക്കിയാലും ഓസീസ് ബാറ്റര്‍മാര്‍ ഔട്ടാകാതിരുന്ന മത്സരം

കണ്ണന്‍ അബി

ഇന്ത്യ- ഓസ്‌ട്രേലിയ 2008 സിഡ്‌നി ടെസ്റ്റ്. അമ്പയര്‍മാരായ സ്റ്റീവ് ബക്‌നറും മാര്‍ക്ക് ബെന്‍സനും റിക്കി പോണ്ടിംഗും ഇന്ത്യയെ ചതിച്ച് തോല്‍പ്പിച്ച കളിയ്ക്ക് 14 വര്‍ഷം (ജനുവരി 2-6). ഈ ടെസ്റ്റില്‍ അന്ഡ്രൂ സൈമണ്ട്‌സും ഹര്‍ഭജന്‍ സിംഗും തമ്മിലുണ്ടായ മങ്കിഗേറ്റ് വിവാദവും ക്രിക്കറ്റിന് ഏറെ കളങ്കമുണ്ടാക്കി. സച്ചിനെ പലവട്ടം തെറ്റായ തീരുമാനത്തില്‍ ഔട്ടാക്കി വിട്ടിരുന്നു, വിവാദ അമ്പയര്‍. അന്നൊക്കെ ഇന്നത്തെ പോലെ റിവ്യൂ സിസ്റ്റം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്നു.

ഇന്ത്യന്‍ ബോളര്‍മാര്‍ എത്ര ഔട്ടാക്കിയാലും ഓസീസ് ബാറ്റര്‍മാര്‍ ഔട്ടാകില്ലായിരുന്നു. മറിച്ച് ഓസീസ് ബോളര്‍മാര്‍ അപ്പീല്‍ ചെയ്യുന്ന വഴി അമ്പയര്‍മാരുടെ വിരല്‍ പൊങ്ങുന്നതും കണ്ടു. ഗാംഗുലിയുടെ ക്യാച്ച് പോണ്ടിംഗ് നിലത്ത് നിന്ന് വാരിയെടുത്തത് റീപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നിട്ടും അമ്പയര്‍ ബെന്‍സന്‍ പോണ്ടിംഗിനോട് ചോദിച്ച് ഔട്ട് വിധിച്ചു. അന്ന് തേഡ് അമ്പയര്‍ക്കും തെറ്റുന്ന അത്ഭുത കാഴ്ച ക്രിക്കറ്റ് ലോകം കണ്ടു.

ദ്രാവിഡിന്റെ ബാറ്റിന്റെ ഏഴയലത്ത് പോലും ഇല്ലാത്ത പന്ത് പിടിച്ച് ഗില്‍ക്രിസ്റ്റിന്റെ ശക്തമായ അപ്പീല്‍..അമ്പയറുടെ വിരലുകള്‍ ഉയര്‍ന്നു. ഇന്ത്യ തോല്‍വിയിലേക്ക് വീണ നിമിഷം ആയിരുന്നു അത്. സൈമണ്ട്‌സ് 30 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഇഷാന്തിന്റെ പന്തില്‍ ധോണിയുടെ കിടിലന്‍ ക്യാച്ച്. കാണികളും താരങ്ങളും എല്ലാം എഡ്ജ് ചെയ്ത സൗണ്ട് കേട്ടെങ്കിലും ബക്‌നര്‍ മാത്രം കേട്ടില്ല. സൈമണ്ട്‌സ് 160 റണ്‍സടിച്ചാണ് മടങ്ങിയത്. മല്‍സരത്തിന് ശേഷം താന്‍ നേരത്തെ പുറത്തായതാണെന്ന് സൈമണ്ട്‌സ് പറയുക കൂടി ചെയ്തതോടെ വിവാദം ശക്തമായി.

അമ്പയറിംഗ് പിഴവ് ഇല്ലായിരുന്നെങ്കില്‍ നമുക്ക് അവരുടെ മണ്ണില്‍ അന്ന് കിട്ടേണ്ട സീരീസ് ആയിരുന്നു അത്. ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയും തന്റെ ടീമിന് നീതി കിട്ടിയില്ലെന്ന് വിലപിച്ചു. ഈ മല്‍സരം ലൈവ് കണ്ടപ്പോള്‍ അമ്പയര്‍മാര്‍ ഇന്ത്യയെ മനഃപൂര്‍വം തോല്‍പ്പിക്കാന്‍ നോക്കുന്ന പോലെ തോന്നി.

ഈ മല്‍സരത്തിന് ശേഷം ഇന്ത്യയില്‍ ഓസ്‌ട്രേലിയക്കെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതിന് ശേഷം പെര്‍ത്തില്‍ ജയിച്ച് ഇന്ത്യയുടെ തിരിച്ചടിയും ഉണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും പരമ്പര ഓസീസ് നേടിയിരുന്നു. പിന്നീട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ടെസ്റ്റ് പരമ്പര ഇന്ത്യ നേടിയത് 2019 ലായിരുന്നു. സൗരവ് ഗാംഗുലിയും, രാഹുല്‍ ദ്രാവിഡും ,അനില്‍ കുബ്ലെയും, എം എസ് ധോണിയും പരാജയപ്പെട്ടിടത്താണ് വിരാട് കോഹ്ലി ജയിച്ച് കയറിയത്.  നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍..

കടപ്പാട്: ക്രിക്കറ്റ് പാരഡിസോ ക്ലബ്

Latest Stories

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം