രാജാവിന്റെ ഒറ്റയാൾ പോരാട്ടം, 85ാം സെഞ്ച്വറി തികച്ച് വിരാട് കോഹ്ലി; താരത്തിന്റെ പ്രകടനത്തിൽ സല്യൂട്ട് അടിച്ച് കീവികൾ

ന്യുസിലാൻഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ഇതോടെ ഏകദിന പരമ്പര കീവികൾ 2-1 നു സ്വന്തമാക്കി. 41 റൺസിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യക്കായി വിരാട് കോഹ്ലി, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്‌ഡി എന്നിവർ മാത്രമാണ് തിളങ്ങിയത്. കീവികൾക്ക് വേണ്ടി സെഞ്ച്വറിയടിച്ച ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും ബാറ്റിങ് മികവിലാണ് ന്യൂസിലാൻഡ് 337 എന്ന മികച്ച സ്‌കോറിലെത്തിച്ചത്.

ഇന്ത്യക്കായി വിരാട് കോഹ്ലി 108 പന്തിൽ 10 ഫോറും 3 സിക്‌സും അടക്കം 124 റൺസാണ് അടിച്ചെടുത്തത്. ഇതോടെ കോഹ്ലി തന്റെ 85 ആം ഇന്റർനാഷണൽ സെഞ്ചുറി ആണ് തികച്ചത്. സച്ചിന്റെ 100 സെഞ്ച്വറി മറികടക്കാൻ കോഹ്‌ലിക്ക് വേണ്ടത് 16 സെഞ്ചുറി കൂടെയാണ്. എന്നാൽ ഇനിയും 6 മാസം കഴിഞ്ഞാണ് കൊഹ്‌ലിയെ ആരാധകർക്ക് നീല കുപ്പായത്തിൽ കാണാൻ സാധിക്കുന്നത്.

മത്സരത്തിൽ വിരാട് കോഹ്‌ലിക്ക് പുറമേ ഇന്ത്യക്കായി 57 പന്തിൽ രണ്ട് ഫോറും സിക്‌സും അടക്കം 53 റൺസ് നേടി നിതീഷ് കുമാർ റെഡ്ഢിയും, കൂടാതെ 43 പന്തിൽ നാല് ഫോറും നാല് സിക്‌സും അടക്കം 52 റൺസും നേടി ഹർഷിത് റാണയും മാത്രമാണ് പൊരുതിയത്.

Latest Stories

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ചൂടിൽ പൊള്ളി കേരളം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 10 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം പാര്‍ട്ടിയ്ക്ക് കൊടുത്ത ഡാമേജാണിത്

'പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല'; അടിയന്തര നടപടി വേണമെന്ന് ​കെ. സി. വേണുഗോപാൽ

മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കോടികൾ വാങ്ങുന്നതിൽ നായികമാരും മുന്നിൽ തന്നെ ! ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യൻ നടിമാരും പ്രതിഫലവും

യുഎസ് സുപ്രീം കോടതി വിധി തിരിച്ചടിച്ചിട്ടും മാറ്റമില്ലാതെ ട്രംപ്; പുത്തന്‍ തീരുവ യുദ്ധത്തിന് വീണ്ടും കച്ചകെട്ടി; ഇന്ത്യയിലടക്കം ഉയര്‍ന്ന നികുതി ചുമത്താന്‍ അന്വേഷണത്തിന് യുഎസ്

ഇനി സ്വതന്ത്രന്‍, അമ്പലപ്പുഴയില്‍ മല്‍സരിക്കുമെന്ന് ജി സുധാകരന്‍; ആദര്‍ശവും ആശയവും ഉപേക്ഷിച്ചിട്ടില്ല, ജീവിച്ചത് പാര്‍ട്ടിയ്ക്ക് വേണ്ടി; ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ല