പിച്ച് ഞങ്ങൾക്കിട്ട് നാളെ പണി തരും, ധർമ്മശാല ദുരന്തം ഗ്രൗണ്ടാണ്; മത്സരത്തിന് മുമ്പ് ഇംഗ്ലീഷ് നായകൻ പറഞ്ഞത് ഇങ്ങനെ

2023 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഒമ്പത് വിക്കറ്റിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട്, നാളെ ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടും. ധർമ്മശാലയിലെ സ്റ്റേഡിയം ഇന്ത്യയിലെ ഏറ്റവും മനോഹരമായ മൈതാനങ്ങളിലൊന്നാണ്, സ്റ്റേഡിയത്തിന് ചുറ്റും മനോഹരമായ കാഴ്ചകളാണ് ഉള്ളത്. എന്നിരുന്നാലും, അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിനിടെ ഗ്രൗണ്ടിലെ സാഹചര്യങ്ങൾ അത്ര നല്ല രീതിയിൽ ആയിരുന്നില്ല.

മത്സരം നടന്ന ഗ്രൗണ്ട് മോശം നിലവാരത്തിൽ ഉള്ളത് ആണെന്ന് അഫ്‌ഗാനിസ്ഥാൻ എം മത്സരശേഷം പരാതിപ്പെട്ടിരുന്നു. സൂപ്പർ ബോളർ മുജീബിന് പരിക്ക് പറ്റുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ എത്തിയിരുന്നു. ഏറ്റവും പുതിയ വാർത്ത പ്രകാരം, ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലറും ഇതേ രീതിയിൽ സംസാരിക്കുകയും ധർമ്മശാലയുടെ ഉപരിതലം അനുയോജ്യമല്ലെന്ന് അഭിപ്രായപ്പെട്ടു.

“ധർമ്മശാലയിലെ ഉപരിതലം അനുയോജ്യമല്ല. ഞങ്ങൾ ഇത് ഒരു ഒഴികഴിവായി ഉപയോഗിക്കില്ലെങ്കിലും, ഒരു ടീമെന്ന നിലയിൽ ഞങ്ങളുടെ മുഴുവൻ കഴിവിലും എത്തുന്നതിൽ നിന്ന് പിച്ച് ഞങ്ങളെ തടഞ്ഞേക്കാം. ”ബട്ട്ലർ പറഞ്ഞു. ഐസിസി ലോകകപ്പിന് മുന്നോടിയായി ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയം നവീകരണത്തിന് വിധേയമായി. ഫെബ്രുവരിയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങളിലൊന്ന് പിച്ചിലെ സാഹചര്യം കാരണം മറ്റൊരു വേദിയിലേക്ക് മാറ്റേണ്ടി വന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ