ഇതുവരെ കളി ഇന്ത്യയുടെ കൈയിൽ, ഓസ്‌ട്രേലിയൻ ടോപ് ഓർഡറിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ ബോളറുമാർ

ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക്ബാറ്റിംഗ് തകർച്ച.  ഓസ്ട്രേലിയ നിലവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് എടുത്തിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയൻ ബാറ്ററുമാരെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ബോളറുമാർക്ക് സാധിച്ചിട്ടുണ്ട്.

ടോസ് നേടിയ രാഹുൽ കൂടുതൽ ആലോചനാകൾ ഒന്നും ഇല്ലാതെ പിച്ചിലെ സാഹചര്യങ്ങൾ മനസിലാക്കി ബോളിങ് തിരഞ്ഞെടുക്കുക ആയിരുന്നു. ആദ്യ ഓവറിൽ തന്നെ ഷമി നായകന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. അപകടകാരിയായ മിച്ചൽ മാർഷ് (4 ) മടക്കിയ ഷമി ആശിച്ച തുടക്കം ഇന്ത്യക്ക് നൽകി, സ്ലിപ്പിൽ ഗില്ലാണ് ക്യാച്ച് എടുത്തത്. തൊട്ടുപിന്നാലെ എത്തിയത് സ്റ്റീവ് സ്മിത്ത്, ഓപ്പണർ വാർണറുമൊത്ത് മെല്ലെ സ്മിത്ത് സ്കോർ ബോർഡ് ചലിപ്പിച്ചു. തുടക്കത്തിലേ ഒരു പതർച്ചക്ക് ശേഷം ഇരുവരും ചാർജായി. കൂടുതൽ അപകടകാരി വാർണർ തന്നെ ആയിരുന്നു.

വൈകാതെ തന്നെ അർദ്ധ സെഞ്ച്വറി നേടിയ വാർണർ കൂടുതൽ അപകടകാരി ആകുന്നതിന് മുമ്പ് ജഡേജ തന്നെ ആ കൂട്ടുകെട്ട് പൊളിച്ചു. ഇത്തവണയും ക്യാച്ച് എടുത്തത് ഗിൽ തന്നെ ആയിരുന്നു. പിന്നാലെ എത്തിയത് മറ്റൊരു സൂപ്പർ താരമായിരുന്നു മാർനസ് ലബുഷാഗ്നെ ആയിരുന്നു, സ്മിത്തുമൊത്ത് മറ്റൊരു കൂട്ടുകെട്ട് രൂപപെടുന്നതിന് മുമ്പ് രണ്ടാം സ്പെല്ലിങ് എത്തിയ ഷമി സ്മിത്തിനെ (41 ) ക്‌ളീൻ ബോൾ ചെയ്തു. കളിയിൽ പിടിമുറുക്കിയ ഇന്ത്യക്കായി അശ്വിൻ ലബുഷാഗ്നെയെ (39 ) കൂടി മടക്കിയതോടെ ഓസ്ട്രേലിയ തകർന്നു.

Latest Stories

കപ്പൽ അപകടത്തിൽ കേസെടുക്കില്ലെന്ന് സർക്കാർ, നഷ്ടപരിഹാരം മാത്രം മതി; കാരണം വ്യക്തമാക്കി ചീഫ് സെക്രട്ടറിയുടെ കുറിപ്പ്

ടെക്കികള്‍ മണ്ടന്മാരാണെന്ന് അറിയാമായിരുന്നു, എന്നാല്‍ ടെഡ് സരോന്‍ഡസ് മണ്ടത്തരത്തിന്റെ നിര്‍വചനമാണ്..; നെറ്റ്ഫ്‌ളിക്‌സ് സിഇഒയ്ക്കെതിരെ അനുരാഗ് കശ്യപ്

കിറ്റക്‌സ് നാട്ടിലെ ചെറുപ്പക്കാരോടും നാടിനോടും മറുപടി പറയേണ്ടിവരും; മനസമാധാനം വേണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം; സാബു ജേക്കബിനെതിരെ മന്ത്രി പി രാജീവ്

സംരംഭകന്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍; മലയാളികള്‍ക്ക് അഭിമാനം

സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുത്; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം; മുഴുവന്‍ ഇടപാടുകളും ദുരൂഹം; ഇലോണ്‍ മസ്‌കിനെതിരെ സിപിഎം

പന്നിക്കെണിയില്‍ നിന്ന് ഇലക്ട്രിക് ഷോക്കേറ്റ് കുട്ടി മരിച്ചതില്‍ സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ; വാക്കുകള്‍ പിന്‍വലിച്ച് വനംമന്ത്രി ആ കുടുംബത്തോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

തൃശൂർ എരുമപ്പെട്ടി സർക്കാർ എൽപി സ്കൂ‌ളിൽ ഭക്ഷ്യവിഷബാധ; 50ൽ അധികം കുട്ടികൾ ചികിത്സയിൽ

‘അനന്തു മലയോര കർഷകർക്കിടയിലെ രക്തസാക്ഷി, അപകടത്തിന് കാരണം അനാസ്ഥ’; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

'വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരൻ, കോൺഗ്രസ്‌ മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു'; എ വിജയരാഘവൻ

മലയാളത്തിന് പുതിയ സൂപ്പർ ഹീറോ യൂണിവേഴ്സ്..