സ്വന്തം കുറ്റി തെറിച്ചപ്പോഴും കൈയടിക്കാൻ കാണിച്ച മനസ്സ്, ഇത് താൻടാ ക്രിക്കറ്റെന്ന് ആരാധകർ; വീഡിയോ

മൊഹാലിയിലെ ആദ്യ ടി 20 ഐയിൽ നിന്ന് പുറത്തായ ശേഷം, പേസർ ജസ്പ്രീത് ബുംറ വെള്ളിയാഴ്ച രാത്രി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മഴ നിയന്ത്രിതമായ മത്സരത്തിൽ തന്റെതിരിച്ചുവരവ് നടത്തി. 2022ലെ ഏഷ്യാ കപ്പിൽ നിന്ന് പുറത്തായ നട്ടെല്ലിന് പരിക്കേറ്റ ബുംറ സുഖം പ്രാപിച്ചത്തിന് ശേഷം ആദ്യമായിട്ടാണ് കളത്തിൽ ഇറങ്ങുന്നത്.

രണ്ടാം ടി 20 ഐ സമയത്ത്, നനഞ്ഞ ഔട്ട്ഫീൽഡ് ടോസ് വൈകാൻ നിർബന്ധിതമാക്കിയതിനെത്തുടർന്ന് ഗ്രൗണ്ടിലെ സാഹചര്യങ്ങൾ മത്സരത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കാൻ നടത്തിയ ഒന്നിലധികം പരിശോധനകളിലൂടെ ഒകെ ഒരുപാട് സമയം പോയതിനാൽ ബോറടിച്ചിരുന്ന കാണികളെ ഉയർത്തിയത് ബുംറയാണ്. ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ച മല്സരം വെറും 8 ഓവറുകൾ മാത്രമേ ഉണ്ടായിരുന്നോള്ളൂ.

ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സിന്റെ അഞ്ചാം ഓവർ എറിയാൻ ബുംറയെ ആക്രമണത്തിലേക്ക് കൊണ്ടുവന്നു. ഓപ്പണർ ആരോൺ ഫിഞ്ച് ഒരു ഷോർട്ട് ഡെലിവറി ഓവർ പോയിന്റ് ബൗണ്ടറിക്ക് തകർത്ത് അദ്ദേഹത്തെ സ്വാഗതം ചെയ്തു, എന്നാൽ ഓസീസ് ക്യാപ്റ്റനെ അവസാനം ഒരു പിൻപോയിന്റ് യോർക്കറിലൂടെ കുടുക്കിയ ബൂം ബൂം അവസാന ചിരി തന്റേതാക്കി മാറ്റി.

28 വയസ്സുകാരനിൽ നിന്നുള്ള അസാധാരണമായ ഒരു ഡെലിവറി ആയിരുന്നു അത്, ഫിഞ്ചിന് പോലും അതിനെ അഭിനന്ദിക്കുന്നതിൽ നിന്ന് വിമുഖത കാണിച്ചില്ല. പുറത്തായതിന്റെ ഞെട്ടലിൽ നിന്ന് കരകയറിയതിന് തൊട്ടുപിന്നാലെ, ഓസ്‌ട്രേലിയൻ ഡ്രസ്സിംഗ് റൂമിലേക്ക് നീണ്ട നടത്തം ആരംഭിക്കുമ്പോൾ ബുംറയെ നോക്കി കൈയടിച്ച് അഭിനന്ദിച്ചു. അത്രക്ക് മികച്ച പന്തായിരുന്നു അത്.

ബുംറയുടെ തിരിച്ചുവരവ് എന്തായലും ടീമിനെ ആകെ ഉയർത്തിയിട്ടുണ്ട്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും