പ്രമുഖരുടെ വിക്കറ്റ് വീഴ്ത്തുന്നത് ഹോബിയാക്കിയവൻ, ഈ ചെക്കൻ വേറെ ലെവൽ എന്ന് ക്രിക്കറ്റ് ലോകം; ഫൈനലിൽ ഇന്ത്യയെ കാത്തിരിക്കുന്നത് പരീക്ഷണം

ഏഷ്യാ കപ്പ് സൂപ്പർ ഫോർ സ്റ്റേജിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കത്തിനിടെ അപ്രതീക്ഷിത തിരിച്ചടി നൽകിയ ഒരു പയ്യൻ. സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചിൽ ലങ്കയുടെ പുതിയ കണ്ടെത്തലായ ദുനിത് വെല്ലലഗെ ഇന്ത്യയുടെ മുൻനിരയിൽ നാശം വിതച്ചിരുന്നു. ഇന്ത്യയുടെ 5 പ്രധാന വിക്കറ്റുകളാണ്‌ താരം അന്ന് വീഴ്ത്തിയത്.

തുടക്കത്തിൽ ശ്രീലങ്കൻ ഫാസ്റ്റ് ബോളറുമാർക്ക് എതിരെ രോഹിത് മികച്ച തുടക്കം നൽകി ഇല്ലായിരുന്നു എങ്കിൽ ആ മത്സരത്തിന്റെ ഫലം തന്നെ ചിലപ്പോൾ മറ്റൊന്ന് ആകുമായിരുന്നു. എന്തായാലും ഇരുപത് വയസുകാരൻ ലോകത്തിന് മുന്നിൽ സൂപ്പർ സ്റ്റാറായി. അവൻ ആരാണ് എന്നത് എല്ലാവരും അന്വേഷിച്ച് തുടങ്ങി.

രോഹിതും, രാഹുലും, ഗില്ലും, ഇഷാനും, രാഹുലും അടങ്ങുന്ന പ്രമുഖരെ വീഴ്ത്തിയ പയ്യൻ നിസാരക്കാരൻ അല്ല എന്ന് അന്നുതന്നെ എല്ലാവരും പറഞ്ഞു. അവനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ആരാധകർ ഞെട്ടി. അവൻ മുമ്പ് ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെല്ലിന്റെ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. കൂടാതെ ഇന്നലെ പാകിസ്താനെതിരെ ബാബറിന്റെ വിക്കറ്റും വീഴ്ത്തി.

ഇരുപത് വയസിൽ താരം വീഴ്ത്തിയിരിക്കുന്നത് ലോക ക്രിക്കറ്റിലെ രാജാക്കന്മാരെയാണ്. മറ്റ് പല പ്രമുഖരും ആഗ്രഹിക്കുന്ന ഈ നേട്ടത്തിലേക്ക് ഈ ചെറുപ്രായത്തിലെ എത്തിയ താരം വരാനിരിക്കുന്ന ക്രിക്കറ്റ് കാലം തന്റേതാക്കി മാറ്റുമെന്ന് പറയുന്നു. എന്തായാലും ഞായറാഴ്ച്ച നടക്കുന്ന ഫൈനൽ മത്സരം ഇന്ത്യക്ക് പരീക്ഷണം തന്നെ ആകുമെന്ന് ഉറപ്പാണ്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം