Ipl

ബ്ലാസ്റ്റേഴ്‌സ് കിരീടം പിടിക്കാനുള്ള ഒരുക്കം തുടങ്ങി, ഇവാൻ ജൂലൈയിൽ കൊച്ചിയിലെത്തും

കേരള‌ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഐ എസ് എൽ സീസണായിരുന്നു 2021-22 ലേത്. ഇവാൻ വുകോമനോവിച്ച് എന്ന സെർബിയൻ പരിശീലകന് കീഴിൽ സ്വപ്ന കുതിപ്പ് നടത്തിയ ടീം, ലീഗ് ഘട്ടത്തിൽ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുകയും പിന്നീട് ഫൈനൽ വരെ എത്തുകയും ചെയ്ത ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഫൈനലിൽ കീഴ്താടിയെങ്കിലും ആരാധകർ ആഗ്രഹിക്കുന്ന പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന് സീസണിൽ ഉണ്ടായത്.

എന്തായാലും കഴിഞ്ഞ വർഷം തങ്ങൾക്ക് കഷ്ടിച്ച് നഷ്‌ടമായ ആ കിരീടം നേടിയെടുക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. അതിനായി ഉള്ള ഒരുക്കം ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു.

അതിനായി മാസങ്ങൾക്ക് മുമ്പേ ഒരുങ്ങി ഉള്ള പ്രീ സീസൺ ആണ് ടീം ലക്ഷ്യമിടുന്നത്. കോച്ച് ഇവാൻ ജൂലൈ മാസത്തോടെ കൊച്ചിയിൽ എത്തുന്നുണ്ട്. അതിനുശഷം യൂറോപ്യൻ പര്യടനവും അവിടെയുള്ള ടീമുകളുമായി മത്സരവും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നു. ഒരുക്കത്തിന്റെ ഭാഗമായി ഇതിനാൽ തന്നെ മികച്ച താരങ്ങളെ പലരെയും നിലനിർത്തിയ ബ്ലാസ്റ്റേഴ്‌സ് പുതിയ താരങ്ങൾക്കായി ശ്രമിക്കുന്നുണ്ട്..

ഇതാദ്യമായാണ് ഒരു സീസണിൽ മുഴുവൻ പരിശീലകനായിരുന്നയാളെ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ മുഖ്യ പരിശീലകനായി അടുത്ത സീസണിലേക്ക് നിലനിർത്തുന്നത്. ക്ലബ്ബിൽ തുടരുന്നതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഇവാൻ മറുപടി നൽകിയത്. ടീമിനെ മികച്ച രീതിയിൽ നിലനിർത്താൻ ശ്രമിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ചില പൊസിഷനുകൾ ബലപ്പെടുത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു,

Latest Stories

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്