മൊയിൻ അലിയും അലിസ്റ്റർ കുക്കും തമ്മിലുള്ള വാക്ക്പോര്, വീഡിയോ വൈറൽ ആയപ്പോൾ അവസാനിപ്പിച്ചത് ഈ താരം

ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയിൻ അലിയും മുൻ ക്യാപ്റ്റൻ അലസ്റ്റർ കുക്കും തമ്മിൽ ഈ വർഷമാദ്യം കടുത്ത വാക്പോരുണ്ടായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് താരമായിരുന്ന കാലത്ത് കുക്കിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് മൊയിൻ ഒരു അഭിപ്രായം പറഞ്ഞപ്പോൾ. ആഷസ് പരമ്പരയ്‌ക്കായുള്ള ഒരു ഷോയ്‌ക്കിടെ, ജോ റൂട്ടിന് കളിക്കാരുമായി കൂടുതൽ വൈകാരികമായ അടുപ്പമുണ്ടെന്ന് മോയിൻ പറഞ്ഞിരുന്നു, അതിനോട് അലസ്റ്റർ കുക്ക് പ്രതികരിച്ചു, “നിങ്ങൾ എന്റെ ക്യാപ്റ്റൻസിയെ വിമർശിക്കുകയാണോ?” താൻ “കുറച്ച്” വിമർശിച്ചു എന്ന് മോയിൻ സമ്മതിച്ചു, റൂട്ടിന് കീഴിൽ മൊയിൻ തിളങ്ങിയിരുന്നു.

കുക്ക്, മോയിനോട് തന്നെ പ്രതിരോധിച്ചുകൊണ്ട്, റൂട്ട് എത്ര തവണ തന്നെ( മൊയ്തീൻ) ടീമിൽ നിന്ന് പുറത്താക്കിയെന്ന് ചോദിച്ചു., ഓൾറൗണ്ടർ തന്റെ യഥാർത്ഥ പോയിന്റിലേക്ക് മടങ്ങി, പറഞ്ഞു, “അത് ശരിയാണ്, പക്ഷേ എന്റെ ആദ്യ വർഷത്തിൽ നിങ്ങൾ എന്നെ 1 മുതൽ 9 വരെ ബാറ്റ് ചെയ്യുകയും ചെയ്യിപ്പിച്ചിട്ടുണ്ട്.”

നാല് മാസങ്ങൾക്ക് ശേഷം, ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിനുള്ള കമന്ററി സമയത്ത് കുക്കും മൊയീനും വീണ്ടും ഒന്നിച്ചു. ഇരുവരോടും ആഷസ് മത്സരത്തിനിടെ തെറ്റിദ്ധാരണ നീക്കാൻ ആവശ്യപ്പെട്ടു, സംഭാഷണം ആരംഭിച്ചത് കുക്ക് ആയിരുന്നു.

“ഞാൻ ഒരു അവധിക്കാലം കഴിഞ്ഞ് മടങ്ങുകയായിരുന്നു, അർദ്ധരാത്രിയിൽ നേരെ സ്റ്റുഡിയോയിലേക്ക് മടങ്ങുകയായിരുന്നു. എല്ലായ്‌പ്പോഴും പുഞ്ചിരിക്കുന്ന മോയെ (മൊയിൻ) ഞാൻ കണ്ടുമുട്ടി, അവൻ എപ്പോഴും വളരെ സന്തോഷവാനാണ്. എന്തായാലും, ഷിഫ്റ്റ് കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ, കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാവരോടും അദ്ദേഹം അടിസ്ഥാനപരമായി പറഞ്ഞു, ‘ഞാനൊരു മികച്ച ക്യാപ്റ്റനായിരുന്നില്ല, ഞാൻ മികച്ച പരിശീലകനാകില്ല’. അങ്ങനെയാണ് പോയത്. അതിനാൽ എനിക്ക് ഇവിടെ പ്രതിരോധിക്കാൻ ഒന്നുമില്ലെന്ന് എനിക്ക് തോന്നുന്നു, ”ബിബിസിയുടെ ടെസ്റ്റ് മാച്ച് സ്പെഷ്യലിൽ കുക്ക് പറഞ്ഞു.

താൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നും കുക്കും മികച്ച നായകൻ ആണെന്നും പറഞ്ഞ് മൊയിൻ രംഗം അവസാനിപ്പിച്ചു.

Latest Stories

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല