ഇപ്പോൾ കഴിഞ്ഞ ടെണ്ടുൽക്കർ ആൻഡേഴ്സൺ ട്രോഫിയിൽ ഇന്ത്യൻ ടീമിൽ ഒരു പ്രധാന താരത്തിന്റെ അഭാവം വ്യക്തമായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ന്യുസിലാൻഡ് ഇതിഹാസം ക്രെയ്ഗ് മക്മില്ലൻ.
ക്രെയ്ഗ് മക്മില്ലൻ പറയുന്നത് ഇങ്ങനെ:
” ടെസ്റ്റുകളില്‍ രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെപ്പോലെയുള്ള ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യക്കുണ്ടെങ്കിലും വിദേശ ടെസ്റ്റുകളില്‍ ഹാര്‍ദിക് പാണ്ഡ്യയെപ്പോലുള്ളവരെ ടീമിനു ആവശ്യമാണ്”
ക്രെയ്ഗ് മക്മില്ലൻ തുടർന്നു:
” ഏഷ്യന്‍ സാഹചര്യങ്ങളില്‍ രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദര്‍ പോലെയുള്ള സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടർമാരെയാണ് നിങ്ങള്‍ക്കു ആവശ്യം. നേരത്തേ ആര്‍ അശ്വിനുമുണ്ടായിരുന്നു. പക്ഷെ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പോലെയുള്ള വേദികളിൽ ടെസ്റ്റ് കളിക്കുമ്പോള്‍ സീം ബൗളിങ് ഓള്‍റൗണ്ടറെ നിങ്ങള്‍ക്കു ആവശ്യമാണ്. അവിടെയാണ് ഹാര്‍ദിക് പാണ്ഡ്യയെ പോലെ മീഡിയം പേസറും ലോവര്‍ ഓര്‍ഡര്‍ ബാറ്ററുമായ ഒരാളെ ഇന്ത്യന്‍ ടീം ശരിക്കും മിസ് ചെയ്തത്. ഇംഗ്ലണ്ടിന്റെ കാര്യമെടുത്താല്‍ രണ്ടു താരങ്ങള്‍ക്കു തുല്യമായിരുന്ന വ്യക്തിയാണ് ബെന്‍ സ്റ്റോക്സ്” ക്രെയ്ഗ് മക്മില്ലൻ പറഞ്ഞു.