ആ ഇന്ത്യന്‍ താരത്തെ പാക് ടീമിലെടുക്കാന്‍ ആവില്ലല്ലോ; സങ്കടം പറഞ്ഞ് ഇന്‍സമാം

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് ഒരുങ്ങുമ്പോള്‍ പാകിസ്ഥാന്‍ ടീമിനെ സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങളുണ്ട്. അതിലൊന്ന് മികച്ച സ്പിന്നര്‍മാരുടെ അഭാവമാണ്. ഏഷ്യാ കപ്പില്‍ ദയനീയ പ്രകടനവുമായി വലിയ വിമര്‍ശനം കേട്ട സ്പിന്നര്‍മാരെ ലോകകപ്പ് ടീമിലും നിലനിര്‍ത്തിയത് ഏറെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് നല്‍കിയ രസകരമായ മറുപടി വൈറലായിരിക്കുകയാണ്.

നിങ്ങളുടെ സ്റ്റാറ്റ്സ് കൃത്യമാണ്. കുല്‍ദീപ് യാദവിനെ എനിക്ക് ടീമിലേക്ക് എടുക്കാനാവില്ല എന്നതാണ് എന്റെ പ്രശ്നം. കുല്‍ദീപ് യാദവ് മറ്റൊരു ടീമിനായാണ് കളിക്കുന്നത്. ഷദാബ് ഖാനെയും മുഹമ്മദ് നവാസിനേയും തുടര്‍ന്നും കളിപ്പിക്കാനാണ് തീരുമാനം.

നിങ്ങള്‍ പറയുന്നത് ശരിയാണ്, ഈയടുത്ത് അവരുടെ പ്രകടനങ്ങള്‍ മോശമായിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഇരുവരും മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് പ്രതീക്ഷ. ഉസാമ മിറാണ് ടീമിലെ മറ്റൊരു സ്പിന്‍ ഓപ്ഷന്‍- ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു.

ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കായി മികച്ച ബോളിംഗ് പ്രകടനമാണ് കുല്‍ദീപ് യാദവ് കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെതിരായ മത്സരത്തില്‍ ഇന്ത്യക്കായി താരം അഞ്ച് വിക്കറ്റ് നേടിയിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും കുല്‍ദീപായിരുന്നു.

Latest Stories

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ