എന്റെ ആ ക്യാച്ച് ആണ് ഞങ്ങൾ വിജയിച്ചതിനുള്ള പ്രധാന കാരണം: ശ്രേയസ് അയ്യർ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ്. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ ടീമിന് സാധിച്ചു. പ്രഭ്സിമ്രാന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും മികവിലാണ് പഞ്ചാബിന് വിജയികനായത്.

മത്സരത്തിൽ ഹാർദിക് പാണ്ഡ്യയെ പുറത്താക്കാൻ പഞ്ചാബ് താരം ശ്രേയസ് അയ്യർ എടുത്ത അത്ഭുത ക്യാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന സംസാരവിഷയം. മുംബൈ ബാറ്റിംഗിനിടെ മാർക്കോ ജാൻസൺ എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ക്രീസിൽ നന്നേ ബുദ്ധിമുട്ടിയ ഹാർദിക് പാണ്ഡ്യ ഒരു കൂറ്റനടിക്ക് ശ്രമിച്ചു. പന്ത് ബൗണ്ടറി കടക്കുമെന്ന് ഉറപ്പിച്ച നിമിഷം ലോംഗ്-ഓണിൽ നിന്ന് ഓടിയെത്തിയ ശ്രേയസ് അയ്യർ വായുവിൽ പറന്നുയർന്ന് പന്ത് കയ്യിലൊതുക്കി.

രോഹിത് ശർമ്മയും സൂര്യകുമാർ യാദവും ഉൾപ്പെടെയുള്ള മുംബൈ താരങ്ങൾ അവിശ്വസനീയതയോടെയാണ് ഈ പ്രകടനം നോക്കിനിന്നത്. മുംബൈയുടെ സ്കോർ 200 കടക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഈ ക്യാച്ചാണ് അവരെ പിടിച്ചുകെട്ടിയതെന്ന് മത്സരശേഷം അയ്യർ തമാശരൂപേണ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ