'അവന്മാരോട് പുതിയ വെല്ലോം ഡയലോഗ് ഉണ്ടെങ്കിൽ ഇറക്കാൻ പറ'; സാന്റ്‌നറുടെ വെല്ലുവിളിയോട് പ്രതികരിച്ച് സൂര്യകുമാർ

ടി-20 ലോകകപ്പിലെ അവസാന മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇത്തവണ ഫൈനൽ ടിക്കറ്റ് ലഭിച്ചിരിക്കുന്ന ടീമുകളാണ് ഇന്ത്യയും ന്യുസിലാൻഡും. കഴിഞ്ഞ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യുസിലാൻഡിനെ തോല്പിച്ചായിരുന്നു ഇന്ത്യ കപ്പ് ജേതാക്കളായത്. ഇത്തവണത്തെ ടി 20 ലോകകപ്പ് കിരീടം നേടിയാൽ അതിന്റെ കടം തീർക്കുകയാണ് ന്യുസിലാൻഡിന്റെ ലക്ഷ്യം.

ഫൈനലിന് മുന്നോടിയായി ന്യുസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്നായിരുന്നു കിവി ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറുടെ പ്രസ്താവന. ഇപ്പോഴിതാ സാന്റ്നറുടെ മുന്നറിയിപ്പിനോട് പ്രതികരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദ​വ്.

‘എല്ലാവരും ഒരേ ഡയലോഗ് തന്നെയാണല്ലോ പറയുന്നത്, അവർ പുതിയത് എന്തെങ്കിലും കൊണ്ടുവരട്ടേ’, എന്നായിരുന്നു പാറ്റ് കമ്മിൻസിനെ അനുസ്മരിപ്പിച്ച സാന്‍റ്നറുടെ വാക്കുകളോട് സൂര്യ പ്രതികരിച്ചത്.

Latest Stories

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല, ജൂലൈ 31 വരെ നീളും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു