ടീം ഇന്ത്യയില്‍ നേരിട്ടത് അവഹേളനം, ഒരാള്‍ക്കും ഇങ്ങനെ ഒരു ഗതിയുണ്ടാകരുത്, തുറന്നടിച്ച് ഇന്ത്യന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തനിയ്ക്ക് നേരിട്ട അവഗണയും സെലക്ടര്‍മാര്‍ പുലര്‍ത്തിയ അനീതിയും തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം അമിത് മിശ്ര. താന്‍ പലപ്പോഴും എന്തുകൊണ്ടാണ് ഈ അവഗണന എന്ന് ആലോചിക്കാറുണ്ടെന്നും എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ ആരും ഉത്തരം തരാറില്ലെന്നും മിശ്ര തുറന്ന് പറയുന്നു.

2017 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്കിടെയാണ് പരിക്കേറ്റേ താരം പുറത്ത് പോയത്. പിന്നീട് മിശ്രയെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ച് വിളിച്ചിരുന്നില്ല.

പണ്ട് ടീമിലൊരു നിയമമുണ്ടായിരുന്നു, ആരെങ്കിലും പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്ത് പോയാല്‍ അയാള്‍ക്ക് ടീമിലേക്ക് തിരികെ സ്ഥാനം നല്‍കുമെന്ന്, എന്നാല്‍ തന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്നും അമിത് മിശ്ര പറഞ്ഞു. വൃദ്ധിമാന്‍ സാഹ ഒന്നര വര്‍ഷത്തെ പരിക്കിന് ശേഷം ടീമിലേക്ക് തിരികെ എത്തിയതാണ് മിശ്ര സൂചിപ്പിക്കുന്നത്.

താന്‍ ഫോമിലായിരുന്നപ്പോഴും തനിയ്ക്ക് ഇന്ത്യന്‍ ടീമില്‍ അവഗണനയാണ് നേരിട്ടതെന്നും മിശ്ര തുറന്നു പറയുന്നു. എന്തെങ്കിലും ആവശ്യത്തിന് ആരെയങ്കിലും പുറത്തിരുത്തണമെങ്കില്‍ അതിനായി ഇന്ത്യന്‍ ടീമില്‍ തന്നെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കാറെന്ന് മിശ്ര പറയുന്നു. ടീമില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ടീം മാനേജ്‌മെന്റില്‍ നിന്നോ സെലക്ടര്‍മാരില്‍ നിന്നോ തനിക്ക് യാതൊരുവിധ അറിയിപ്പും ലഭിച്ചില്ലെന്നും എന്തെല്ലാം കാര്യങ്ങളാണ് ടീമിലേക്ക് തിരികെ എത്തുവാന്‍ വേണ്ടി ചെയ്യേണ്ടതെന്നതിനെ കുറിച്ചും ഒന്നും പറഞ്ഞില്ലെന്നും താരം പറഞ്ഞു.

എംഎസ് ധോണിയ്ക്ക് സൗരവ് ഗാംഗുലി കൊടുത്ത പിന്തുണ തനിക്ക് ആരെങ്കിലും നല്‍കിയിരുന്നവങ്കില്‍ താന്‍ 70-80 ടെസ്റ്റുകളെങ്കിലും ഇപ്പോള്‍ കളിച്ചിരുന്നേക്കാം എന്നും മിശ്ര അഭിപ്രായപ്പെട്ടു. ടി20 ഫോര്‍മാറ്റില്‍ ഒരുവട്ടം കൂടി തനിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അമിത് മിശ്ര പറഞ്ഞു.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍

ഉറക്കം ഇല്ലാതെ അന്ന് കിടന്നു, രോഹിത് അങ്ങനെയാണ് അന്ന് സംസാരിച്ചത്; ശിവം ദുബെ പറയുന്നത് ഇങ്ങനെ

രാവണന്റെ നാട്ടിലേക്ക് മൂന്നര മണിക്കൂര്‍; 5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ; ടിക്കറ്റുകള്‍ ഇപ്പോള്‍ എടുക്കാം

എല്ലാ പെണ്‍കുട്ടികളും മേയറെ പോലെ പ്രതികരിക്കണം; ആര്യ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

സൽമാൻ ഖാന്റെ വീട്ടിലെ വെടിവെപ്പ്; ആയുധങ്ങൾ കൈമാറിയ പ്രതി കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു

'പാക് സൈന്യത്തിന്റെ കാവൽ, താമസം ദാവൂദ് ഇബ്രാഹിമിന്‍റെ ബംഗ്ലാവിൽ, ഭാര്യ പാക് സ്വദേശി'; ആരോപണങ്ങളോട് പ്രതികരിച്ച് ധ്രുവ് റാഠി

ഈ 2 ഇന്ത്യൻ താരങ്ങളുടെ ലോകകപ്പാണ് വരാനിരിക്കുന്നത്, അവന്മാർ ഫോമിൽ ആയാൽ കിരീടം ഇന്ത്യൻ മണ്ണിൽ എത്തും: മുഹമ്മദ് കൈഫ്

സോണിയ ഗാന്ധിയ്ക്ക് പകരം ഇത്തവണ പ്രിയങ്ക ഗാന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍; അമേഠി-റായ്‌ബേറി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍

ടി20 ലോകകപ്പ് 2024: സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് വോണ്‍, രണ്ട് സര്‍പ്രൈസ്

കേരളത്തില്‍ ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കില്‍ കിട്ടാം; തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്ന് പിസി ജോര്‍ജ്