ടി20 ലോക കപ്പ് ഇലവന്‍; രോഹിത്- കോഹ്‌ലി സഖ്യം ഓപ്പണ്‍ ചെയ്യും, രാഹുല്‍ പുറത്ത്

ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ബെസ്റ്റ് പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍. നായകന്‍ രോഹിത് ശര്‍മക്കൊപ്പം മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ഓപ്പണറായി നിര്‍ദേശിച്ച പാര്‍ഥിവ് പട്ടേല്‍ കെ.എല്‍ രാഹുലിനെ തഴഞ്ഞാണ് പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്.

‘കോഹ്‌ലിയുടെ ഓപ്പണിംഗിലെ പ്രകടനം മികച്ചതാണ്. അതുകൊണ്ട് തന്നെ രോഹിത് ശര്‍മക്കൊപ്പം കോഹ്‌ലി ഓപ്പണറാവണമെന്നാണ് തോന്നുന്നത്. കെ.എല്‍ രാഹുലിന്റെ ഫോം സ്ഥിരതയില്ലാത്തതാണ്. അതുകൊണ്ട് തന്നെ രാഹുലിനെ പുറത്തിരുത്തി കോഹ്‌ലി-രോഹിത് ഓപ്പണിംഗ് ഇറക്കിയാല്‍ ഇന്ത്യക്ക് ഇടം കൈയന്‍ ബാറ്റ്സ്മാനെ പരിഗണിക്കാം.

‘ഈ മൂന്ന് പേരെ പരിഗണിച്ചാല്‍ റിഷഭ് പന്ത്, ദിനേഷ്് കാര്‍ത്തിക് എന്നിവരിലൊരാളെ പരിഗണിക്കാനെ സാധിക്കുകയുള്ളൂ. തനിക്കെന്താണ് സാധിക്കുന്നതെന്ന് കാര്‍ത്തിക് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. അവന്റെ സ്ഥിരതക്കുറവ് എന്നെ ആശങ്കപ്പെടുത്തുന്നില്ല. എന്നാല്‍ ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും 6,7 നമ്പറുകളില്‍ അവന്‍ നടത്തിയിട്ടുള്ള പ്രകടനങ്ങള്‍ നോക്കുക. സവിശേഷനായ ഫിനിഷറാണവന്‍.’

‘ഓസീസ് സാഹചര്യത്തില്‍ ഇന്ത്യ മുഹമ്മദ് ഷമിയെ പരിഗണിക്കണമായിരുന്നു. ഓസീസ് പിച്ചിലെ പേസിലും ബൗണ്‍സിലും അവന് തിളങ്ങാനാവും. അവന്റെ അഭാവം എത്രത്തോളമായിരുന്നുവെന്ന് ടി20 ലോകകപ്പ് തുടങ്ങിയ ശേഷമാവും മനസിലാവുക’ പാര്‍ഥിവ് പറഞ്ഞു.

പാര്‍ഥിവ് പട്ടേല്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി