ടി20 ലോകകപ്പ് 2024: കോഹ്‌ലിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം ഒരാളുടേത്!

വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ ഉള്‍പ്പെടുത്തിയേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കോഹ്‌ലിയെ പോലൊരു സൂപ്പര്‍ താരത്തെ മാറ്റിനിര്‍ത്തുന്നത് സാഹസികതയാണെന്നാണ് പൊതുവികാരം. ലോകകപ്പ് ടീമില്‍നിന്ന് കോഹ്‌ലിയെ മാറ്റിനിര്‍ത്താനുള്ള നിര്‍ദേശം മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടേതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റ് ടി20ക്ക് അനുയോജ്യമല്ലെന്ന അഭിപ്രായമാണ് അഗാര്‍ക്കര്‍ക്കുള്ളത്. 130ന് താഴെയാണ് കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റ്. കോഹ്‌ലി മൂന്നാം നമ്പറിലാണ് ഇന്ത്യക്കായി ടി20 കളിക്കുന്നത്. ഈ പൊസിഷനില്‍ കളിക്കുമ്പോള്‍ പലപ്പോഴും പവര്‍പ്ലേയില്‍ ബാറ്റുചെയ്യേണ്ടി വരും. കോഹ്‌ലി ബാറ്റുചെയ്യുമ്പോള്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കാതെ വരും.

പവര്‍പ്ലേ മുതലാക്കാന്‍ ശേഷിയുള്ള മികച്ച യുവതാരങ്ങള്‍ മൂന്നാം നമ്പറില്‍ അവസരം തേടുന്നുണ്ട്. അതുകൊണ്ടുതന്നെ കോഹ്‌ലിയുടെ സീനിയോരിറ്റി മാത്രം പരിഗണിച്ച് ടീമില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് അഗാര്‍ക്കര്‍ പറയുന്നത്.

അമേരിക്കയും വെസ്റ്റിന്‍ഡീസും സംയുക്തമായാണ് ടി20 ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്. ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ മാത്രമേ അമേരിക്കയില്‍ നടക്കുകയുള്ളൂ. ഫൈനലുള്‍പ്പെടെ ബാക്കിയെല്ലാ മത്സരങ്ങളും വിന്‍ഡീസില്‍ നടക്കും.

20 ടീമുകളാണ് കുട്ടി ക്രിക്കറ്റിലെ ലോക ചാംപ്യന്‍ പട്ടത്തിനു വേണ്ടി പോരടിക്കുക. ഇതാദ്യമായാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇത്രയുമധികം ടീമുകള്‍ അണിനിരക്കുന്നത്. ജൂണ്‍ ഒന്നിന് ടൂര്‍ണമെന്റ് ആരംഭിക്കും.

Latest Stories

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ