ടി20 ലോകകപ്പ് 2024: എന്റെ ഹൃദയം പാകിസ്ഥാനൊപ്പം, പക്ഷേ ഇന്ത്യ...; തുറന്നുപറഞ്ഞ് മുഹമ്മദ് ഹഫീസ്

ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ചുള്ള തന്റെ ഉള്‍ക്കാഴ്ചകള്‍ പങ്കുവെച്ചു പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ്. സ്വന്തം ദേശീയ ടീമായ പാകിസ്ഥാനെ ഒഴിവാക്കി ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് താന്‍ വിശ്വസിക്കുന്ന മൂന്ന് ടീമുകളെ ഹഫീസ് വെളിപ്പെടുത്തി.

ഇന്ത്യ, നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, മുന്‍ ജേതാക്കളും ആതിഥേയരുമായ വെസ്റ്റ് ഇന്‍ഡീസ് എന്നിവരെയാണ് ലോകകപ്പിലെ ഫേവറിറ്റ് ടീമുകളായി ഹഫീസ് ചൂണ്ടിക്കാണിച്ചത്. ഓരോ ടീമിന്റെയും കരുത്ത് ഉദ്ധരിച്ച് ഹഫീസ് തന്റെ സെലക്ഷനുകള്‍ വിശദീകരിച്ചു.

കരീബിയന്‍ സാഹചര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ ഇന്ത്യക്ക് തന്ത്രപരമായ നേട്ടവും ശരിയായ ടീം രൂപീകരണവും ഉണ്ടെന്ന് അദ്ദേഹം കണക്കുകൂട്ടി. ആതിഥേയ രാഷ്ട്രമെന്ന നിലയില്‍, വെസ്റ്റ് ഇന്‍ഡീസിന് സ്വാഭാവികമായും ഒരു ഹോം നേട്ടമുണ്ട്, പ്രാദേശിക സാഹചര്യങ്ങളുമായുള്ള പരിചയം അവരുടെ പ്രകടനത്തെ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് ഹഫീസ് ചൂണ്ടിക്കാട്ടി. കരീബിയന്‍ പിച്ചുകളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള ശക്തമായ മത്സരാര്‍ത്ഥിയാണ് ഇംഗ്ലണ്ടെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

നന്നായി പെര്‍ഫോം ചെയ്യണമെന്നു എന്റെ ഹൃദയം ആഗ്രഹിക്കുന്ന ഒരു ടീമിനെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ ആദ്യം പറയുക പാകിസ്ഥാന്റെ പേരായിരിക്കും. എന്നാല്‍ തന്ത്രങ്ങളും ശരിയായ കോമ്പിനേഷനുമാണ് ഞാന്‍ പരിഗണിക്കുന്നതെങ്കില്‍ ഇന്ത്യക്കു വെസ്റ്റ് ഇന്‍ഡീസില്‍ നന്നായി പെര്‍ഫോം ചെയ്യാനാവുമെന്നു ഞാന്‍ കരുതുന്നു. ഇന്ത്യക്കൊപ്പം വെസ്റ്റ് ഇന്‍ഡീസും ലോകകപ്പില്‍ വളരെ മികച്ച പ്രകടനം നടത്തും. കൂടാതെ ഇംഗ്ലണ്ടും കരീബിയന്‍ പിച്ചുകളില്‍ തിളങ്ങാന്‍ സാധിക്കുന്ന ടീമാണ- ഹഫീസ് വ്യക്കമാക്കി.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി