ഇന്ത്യയ്‌ക്ക് എതിരായ മത്സരത്തിനിടെ ഗ്രൗണ്ടില്‍ നമസ്‌കരിച്ച് റിസ്‌വാന്‍; വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെ ഗ്രൗണ്ടില്‍ നമസ്‌കരിച്ച് പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്‌വാന്‍. ഇന്ത്യയുടെ ഇന്നിംഗ്സിനിടയില്‍ ഡ്രിങ്ക്സിനായി ഇന്ത്യ ഇടവേളയെടുത്തപ്പോഴാണ് റിസ്വാന്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയത്. റിസ്‌വാന്‍ ഗ്രൗണ്ടില്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

55 പന്തില്‍ നിന്ന് പുറത്താകാതെ 79 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാന്‍റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായിരുന്നു. ആറു ഫോറും മൂന്നു സിക്സും സഹിതമായിരുന്നു റിസ്വാന്റെ പ്രകടനം.

ക്രിക്കറ്റിന്റെ സമസ്തതലങ്ങളിലും ഇന്ത്യയെ നിഷ്പ്രഭമാക്കിയാണ് പാകിസ്ഥാന്‍ വിജയക്കൊടി പാറിച്ചത്. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ തീരുമാനം ശരിവെച്ച് ഇന്ത്യയുടെ മൂന്ന് മുന്‍നിര വിക്കറ്റുകളുമായി ഷഹീന്‍ അഫ്രീദി തീ തുപ്പി. ഹസന്‍ അലി രണ്ടു വിക്കറ്റ് കൊയ്തു. ഷദാബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റുമായി അഫ്രീദിക്ക് മികച്ച പിന്തുണ നല്‍കി.

തരക്കേടില്ലാത്ത സ്‌കോര്‍ പിന്തുടര്‍ന്ന പാകിസ്ഥാനെ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടു തന്നെ അനായാസം വിജയത്തിലെത്തിച്ചു. ആറ് ബൗണ്ടറികളും രണ്ട് സിക്‌സും പറത്തി 68 റണ്‍സോടെ ബാബര്‍ അസമും റിസ്വാനൊപ്പം പുറത്താകാതെ നിന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി