സെമിയില്‍ ഇന്ത്യയ്ക്ക് 200 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കേണ്ടതായി വന്നേക്കും!

ടി20 ലോകകപ്പില്‍ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 200 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കേണ്ടതായി വന്നേക്കുമെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. മത്സരം നടക്കുന്ന അഡ്ലെയ്ഡിലെ പിച്ച് ഇന്ത്യയുടെ സ്വിംഗ് ബൗളര്‍മാരെ അത്ര നന്നായി തുണയ്ക്കുന്നതാവില്ലെന്നും ബൗണ്ടറികളുടെ ദൈര്‍ഘ്യം കുറവാണെന്ന കാരണവും ചൂണ്ടിക്കാട്ടിയാണ് ചോപ്രയുടെ വിലയിരുത്തല്‍.

അഡ്ലെയ്ഡില്‍ നടക്കാനിരിക്കുന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാരെ ഇന്ത്യ എങ്ങനെയായിരിക്കും തടഞ്ഞു നിര്‍ത്തുക. സ്പിന്‍ മേഖലയിലെ ഇന്ത്യയുടെ വീക്ക്നെസ് സെമിയില്‍ ചെറുതായി തുറന്നു കാണിക്കപ്പെട്ടേക്കും.

സിംബാബ്വെയ്ക്കെതിരേ വളരെ ഇക്കണോമിക്കലായി ബോള്‍ ചെയ്ത ആര്‍ അശ്വിന്‍ മൂന്നു വിക്കറ്റുകളെടുത്തു. ഇതു വളരെ നല്ല കാര്യമാണ്. നാലോവറില്‍ അക്ഷര്‍ പട്ടേലില്‍ 40 റണ്‍സ് വഴങ്ങി. അദ്ദേഹത്തിന്റെ ഫോം വലിയൊരു തലവേദനയാണ്.

യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ ഇനിയും ടൂര്‍ണമെന്റില്‍ കളിപ്പിച്ചില്ല. ഇംഗ്ലണ്ടിനെതിരേയും ഇറക്കുമോയെന്നറിയില്ല. നിങ്ങള്‍ ചഹലിനെ പുറത്തിരുത്തുകയാണെങ്കില്‍ ദൈര്‍ഘ്യം കുറഞ്ഞ ബൗണ്ടറികളുള്ള പിച്ചില്‍ എങ്ങനെയാണ് ഇംഗ്ലണ്ടിനെ പിടിച്ചുനിര്‍ത്തുക.

അഡ്ലെയ്ഡിലെ പിച്ച് ഇന്ത്യയുടെ സ്വിംഗ് ബൗളര്‍മാരെ അത്ര നന്നായി തുണയ്ക്കുന്നതാവില്ല. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ ജയിക്കണമെങ്കില്‍ 200 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യക്കു പിന്തുടര്‍ന്ന് ജയിക്കേണ്ടതായി വന്നേക്കുമെന്നും ചോപ്ര പറഞ്ഞു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്