കാര്‍ത്തിക് നിര്‍ണായക സമയത്ത് തനിക്കൊരു മധ്യനിര ബാറ്റ്‌സ്മാനാകാന്‍ പറ്റില്ലെന്ന് തെളിയിച്ച സാഹചര്യത്തില്‍ അവന്‍ ഇറങ്ങണം

മുരളി മേലേട്ട്

ഇന്ന് T20 വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ ടീം നേരിടുന്നത് ബംഗ്ലാദേശ് ടീമിനെയാണ്. മത്സരം മുറുകുമ്പോള്‍ പോരായ്മകള്‍ തെളിഞ്ഞുവരുന്നു അനേകം തവണ പറഞ്ഞ ടീം സെലക്ഷനിലേ പോരായ്മകള്‍ ഇനി പറഞ്ഞിട്ട് കാര്യമില്ല. ഉള്ളവരില്‍ മികച്ച പ്ലേയിംഗ് 11 തിരഞ്ഞെടുക്കുക കളി ജയിക്കുക എന്നൊരു ഓപ്ഷന്‍ മാത്രമേയുള്ളു. ടീം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്ന് ഓപ്പണിംഗ് നിരന്തരം പരാജയപ്പെടുന്നു. രണ്ട് ഫീല്‍ഡിങ് തീരെ മോശമാകുന്നു.

മൂന്ന് ക്യാപ്റ്റന്‍ കളിക്കാരന്‍ ഫീല്‍ഡര്‍ എന്നനിലയില്‍ രോഹിത് ശര്‍മയുടെ പ്രകടനം ശരാശരിയിലും താഴെയാകുന്നു. കഴിഞ്ഞ മത്സരം പരാജയപ്പെടാന്‍ കളിച്ചതാണോ എന്ന് എനിക്കറിയില്ല അങ്ങിനെയാണ് തോന്നിയത്. ടോസ് ലഭിച്ച നമ്മള്‍ പെര്‍ത്തില്‍ ബാറ്റും ചെയ്യാന്‍ തീരുമാനിച്ചു എന്നിട്ട് എന്തുകൊണ്ട് മികച്ച സ്‌കോറിനായി ശ്രമിച്ചില്ല ഒരു അറ്റാക്കീങ് ബാറ്റിംഗ് ശൈലി മടക്കിക്കൊണ്ടുവരാതെ രാഹുല്‍ രോഹിത് ശര്‍മമാര്‍ നിരന്തരം തുഴയെറിഞ്ഞു പരാജയപ്പെടുന്നു.

നെതര്‍ലന്‍ഡ്‌സിനെതിരേ രണ്ടു ലൈഫ് ലഭിച്ച രോഹിത് ഫിഫ്റ്റി അടിച്ചു മറുവശത്ത് കെഎം രാഹുല്‍ നിരന്തരം പരാജയപ്പെടുന്നു 4-9-9- ഇതാണ് രാഹുലിന്റെ സമ്പാദ്യം. ഒന്നോര്‍ക്കുക ഇന്‍ഡ്യയില്‍ വേറേ ഓപ്പണര്‍ മാരില്ലാഞ്ഞല്ല രാഹുല്‍ ടീമിന്റെ ഭാഗമായത് പകരക്കാരില്ലാത്ത ഓപ്പണര്‍ മാത്രമായാണ് ഇരുവരും ടീമിലുള്ളത്. രോഹിത് ശര്‍മയുടെ ഫീല്‍ഡ് പിഴവ് നമ്മള്‍ കണ്ടതാണ് 10 വാരയ്ക്കുള്ളില്‍ രണ്ടു ത്രോയാണ് കൊള്ളാതെ പോയത് ഒന്നില്‍ ഓടിക്കൊണ്ടുപോയി മുട്ടിക്കാന്‍ സമയമുണ്ടായിരുന്നു ആ രണ്ടു റണ്ണൗട്ടില്‍ ഒന്നെങ്കിലും ഉപയോഗപ്പെടുത്തി യിരുന്നെങ്കില്‍ ടീം പരാജയപ്പെടില്ലായിരുന്നു..

‘മില്ലറുടെ ക്യാച്ചുകളഞ്ഞ വിരാട് കോഹ്ലിയേയുംമറക്കുന്നില്ല’. സൗത്താഫ്രിക്ക പലപ്പോഴും സിംഗിള്‍ റണ്‍സുകള്‍ ഡബിളാക്കിയതിലൂടെ 10 റണ്‍സ് അധികം നേടിയിരുന്നു നിരന്തരം ഫീല്‍ഡിങിലേ പരാജയം തുടര്‍ന്നും ഡബിള്‍ ഓടാന്‍ അവര്‍ക്ക് പ്രചോദനം നല്‍കുന്ന കാഴ്ച തുടര്‍ക്കഥയായി. പെര്‍ത്തിലേ പിച്ചില്‍ അശ്വിനേ ബൗള്‍ ചെയ്യിക്കാന്‍ രോഹിത് വളരെ വൈകി അതിന്റെ ദുരന്തം പിന്നീട് സംഭവിച്ചു കളി കൈവിട്ട സാഹചര്യത്തില്‍ ലാസ്റ്റ് ഓവറുകളില്‍ മില്ലര്‍ നില്‌ക്കേ 18 മത് ഓവര്‍ മുഹമ്മദ് ഷമിയേ എറിയിച്ചു വിക്കറ്റ് വീഴ്ത്താന്‍ നോക്കി ലാസ്റ്റ് ഓവറില്‍ അശ്വിനേ എറിയിച്ചുള്ള ഒരു പരീക്ഷണം നടത്താമായിരുന്നു. അതിനുപകരം മുന്‍ ഓവറില്‍ അശ്വിനേ രണ്ടു സിക്‌സറിനു പായിച്ചു ഫോമില്‍ കളിക്കുന്ന കില്ലര്‍ മില്ലറിന്റെ മുന്നിലേക്ക് അശ്വിനേ ഇട്ടുകൊടുത്തു രണ്ടു സിക്‌സറുകളിലൂടെ മില്ലര്‍ കളി പൂര്‍ണ്ണമായും കൈവശപ്പെടുത്തുന്നു .

രോഹിത് ശര്‍മയുടെ ബാറ്റിംഗ്- ഫീല്‍ഡിങ് പരാജയം ക്യാപ്റ്റന്‍സിയേയും ബാധിക്കുന്ന കാഴ്ച കഴിഞ്ഞകളിയില്‍ ഗ്രൗണ്ടില്‍ പ്രകടമായിരുന്നു. രോഹിത് ശര്‍മയുടെ പരാജയം ടീമിന്റെ മൊത്തത്തിലുള്ള പരാജയമാകുന്നതിനാലാണ് ഇത്രയും പറഞ്ഞത്. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ശരാശരിയിലും താഴെയാണിപ്പോള്‍ രോഹിത് ശര്‍മ എന്നു പറയേണ്ടി വരുന്നു.

ഇന്ന് ടീമില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. കാര്‍ത്തിക് നിര്‍ണ്ണായക സമയത്ത് തനിക്കൊരു മധ്യനിര ബാറ്റ്‌സ്മാനാകാന്‍ പറ്റില്ലെന്ന് തെളിയിച്ച സാഹചര്യത്തില്‍ മറ്റൊരു ഓപ്ഷന്‍ റിഷഭ് പന്താണ്. അതുപോലെ ഓപ്പണിംഗില്‍ ഒരു മാറ്റം വരുത്താന്‍ കഴിയണം. അല്ലെങ്കില്‍ പിന്നെ 15 അംഗടീമിനേ എടുക്കേണ്ടതില്ലായിരുന്നല്ലോ. തല്ക്കാലം മൂന്നുമാറ്റങ്ങള്‍ ടീമില്‍ അനിവാര്യമാണ്. നിരന്തരം പരാജയപ്പെടുന്നവര്‍ ഈ പ്ലേയിംഗ് ഇലവനു പുറത്താകട്ടെ. മറ്റുള്ളവരുടെ പ്രകടനം കാണാമല്ലോ .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ