ബാറ്റിംഗില്‍ നിരാശപ്പെടുത്തി സഞ്ജു, എങ്കിലും കേരളം ജയിച്ചു

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ജയം. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നടന്ന മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനെ കേരളം 35 റണ്‍സിനു പരാജയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ വിഷ്ണു വിനോദാണ് (44) ടീമിന്റെ ടോപ്സ്‌കോറര്‍. വാലറ്റത്ത് പുറത്താവാതെ 30 റണ്‍സെടുത്ത സച്ചിന്‍ ബേബിയും കേരളത്തിനു നിര്‍ണായക സംഭാവന നല്‍കി.

സല്‍മാന്‍ നിസാര്‍ (23), മുഹമ്മദ് അസ്ഹറുദ്ദീന്‍ (20) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ നായകന്‍ സഞ്ജു സാംസണ്‍ രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി.

മറുപടിയില്‍ ഹിമാചല്‍ 128 റണ്‍സിന് ഓള്‍ഔട്ടായി. 42 റണ്‍സെടുത്ത നിഖില്‍ ഗങ്തയാണ് അവരകുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ റിഷി ധവാന്‍ 26 റണ്‍സും ഏകാന്ത് സെന്‍ 20 റണ്‍സും നേടി.

കേരളത്തിനായി ശ്രേയസ് ഗോപാലും വിനോദ് കുമാറും നാലു വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഒരു കളിയില്‍ നാലു പോയന്റുമായി കേരളം രണ്ടാം സ്ഥാനത്തേക്ക് കയറി.

Latest Stories

ഐപിഎല്‍ 2024: ആര്‍സിബിയുടെ പ്ലേഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി, രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടു

സീറോമലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം; കുര്‍ബാന വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വത്തിക്കാന്‍; വിമതരെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാര്‍പ്പാപ്പ

പ്രശസ്ത നടന്‍ എംസി കട്ടപ്പന അന്തരിച്ചു

ടി20 ലോകകപ്പ് 2024: ആ താരത്തെ ടീമിലുള്‍പ്പെടുത്തുന്നതിനെ രോഹിതും അഗാര്‍ക്കറും ഒരേപോലെ എതിര്‍ത്തു, എന്നിട്ടും കയറിക്കൂടി!

മുംബൈയില്‍ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോര്‍ഡ് തകർന്ന് വീണ് അപകടം; 14 മരണം, 60 പേര്‍ക്ക് പരുക്ക്

ഐപിഎല്‍ 2024: സഞ്ജുവിന് ഇരുട്ടടി, സൂപ്പര്‍ താരം ടീം വിട്ടു, ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ