'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം, അതിന്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം..'; ആദ്യ വെടിപൊട്ടിച്ച് സഞ്ജു

ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഒമ്പത് വര്‍ഷം നീണ്ട ഇന്ത്യന്‍ ടീം കരിയറില്‍ ഇതാദ്യമായാണ് സഞ്ജു ഒരു ലോകകപ്പ് ടീമില്‍ ഇടംനേടുന്നത്. ഇതിനു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സഞ്ജു.

ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യന്‍ ടീമിന്റെ ജാക്കറ്റ് ധരിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം’ എന്നാണ് സഞ്ജു കുറിച്ചിരിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തില്‍ വേടന്‍ രചിച്ച് സുഷിന്‍ ശ്യാം ഈണം നല്‍കിയ ഗാനത്തിന്റെ ആദ്യ വരിയാണിത്. പോസ്റ്റിന് പശ്ചാത്തലമായി നല്‍കിയിരിക്കുന്നതും ഈ ഗാനമാണ്.

ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോഴൊക്കെ ടീമില്‍ ഒരു മലയാളി സാന്നിധ്യമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. 1983ലെ ടീമില്‍ സുനില്‍ വല്‍സനും 2007ലെ ടീമില്‍ ശ്രീശാന്തും ഉണ്ടായിരുന്നു. ആ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് അറിയേണ്ടത്.

ജൂണ്‍ രണ്ട് മുതലാണ് ടൂര്‍ണമെന്റ് തുടങ്ങുക. വിന്‍ഡീസിലും അമേരിക്കയിലുമായിട്ടാണ് മത്സരങ്ങള്‍. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമല്‍സരം. ന്യൂയോര്‍ക്കാണ് വേദി.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ