'സഞ്ജു അക്കാര്യത്തില്‍ വൈകിയതില്‍ അത്ഭുതം തോന്നി'; ആനമണ്ടത്തരം ചൂണ്ടിക്കാട്ടി പൊള്ളോക്ക്

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ ദയനീയ തോല്‍വിയില്‍ വിമര്‍ശനവുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍താരം ഷോണ്‍ പൊള്ളോക്ക്. 118 റണ്‍സിന് റോയല്‍സ് ഓള്‍ഔട്ടായി എന്നത് തീര്‍ത്തും നിരാശപ്പെടുത്തുന്ന കാര്യമാണെന്നും സഞ്ജുവിന്റെ ചില തന്ത്രങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും പൊള്ളോക്ക് പറഞ്ഞു.

സഞ്ജുവിന്റെ ചില തന്ത്രങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആദ്യത്തെ ഒന്ന് രണ്ട് ഓവറിന് ശേഷമാണ് പിച്ചില്‍ സ്വിംഗില്ലെന്ന് സഞ്ജു തിരിച്ചറിഞ്ഞത്. എന്നാല്‍ സ്പിന്നര്‍മാരെ നേരത്തെ ഉപയോഗിക്കണമായിരുന്നു. സഞ്ജു ഇക്കാര്യത്തില്‍ വൈകിയത് അത്ഭുതമായി തോന്നി.

118 റണ്‍സിന് ഓള്‍ഔട്ടായി എന്നത് തീര്‍ത്തും നിരാശപ്പെടുത്തുന്ന കാര്യമാണ്. ഇതിലും കൂടുതല്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന പിച്ചായിരുന്നു ഇത്. അനായാസമായി ഗുജറാത്ത് വിജയത്തിലേക്കെത്തിയതില്‍ നിന്ന് തന്നെ ഇത് എത്രത്തോളം ബാറ്റിംഗിന് അനുകൂലമാണെന്ന് വ്യക്തമാവും- പൊള്ളോക്ക് പറഞ്ഞു.

റണ്‍ വേട്ടയ്ക്കിടെ രാജസ്ഥാന് വേണ്ടി യുസ്വേന്ദ്ര ചാഹല്‍ മാത്രമാണ് വിക്കറ്റ് വീഴ്ത്തിയത്. ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ അദ്ദേഹം പുറത്താക്കി. എന്നിരുന്നാലും ഫലമുണ്ടായില്ല. ആദ്യ വിക്കറ്റ് വീണതിന് ശേഷം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ബാറ്റിംഗ് ഗുജറാത്തിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ