തണുപ്പിലും ഇന്ത്യൻ ബാറ്റിങ്ങിന്റെ ചൂടേറ്റ് വാടി ഇംഗ്ലണ്ട്, ഈ കെണിയിൽ നിന്ന് സ്റ്റോക്‌സും പിള്ളേരും കരകയറില്ല

കൊടുത്തണുപ്പിലും അവസാനിക്കാത്ത ആധിപത്യവുമായി ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ഇന്ത്യ ടോപ് ഗിയറിൽ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 473 / 8 എന്ന നിലയിൽ നിൽക്കുകയാണ് ടീം. ഇതിനോടകം 255 റൺസിന്റെ ലീഡ് ഉള്ള ഇന്ത്യ ഇംഗ്ലണ്ടിന് യാതൊരു പഴുതും കൊടുക്കാതെയാണ് രണ്ടാം ദിനവും കളിച്ചത്.

തലേന്നത്തെ സ്കോറായ 135 / 1 എന്ന നിലയിൽ നിന്നും ബാറ്റിംഗ് തുടർന്ന ഇന്ത്യക്കായി രോഹിത് ശർമ്മയും ഗില്ലും തകർപ്പൻ സെഞ്ചുറികൾ നേടി തിളങ്ങി. അതോടെ തന്നെ കളി ഇന്ത്യയുടെ കൺട്രോളിൽ ആയി എന്ന് പറയാം. രോഹിത് ക്‌ളാസ് ശൈലിയിൽ ബാറ്റ് ചെയ്തപ്പോൾ ഗിൽ മാസ് ബാറ്റിംഗ് ആയിരുന്നു കാഴ്ചവെച്ചത്. ഇംഗ്ലീഷ് ബോളര്മാരുടെ നടുവൊടിച്ച ശേഷമാണ് ഇരുവരും പുറത്തായത്. രോഹിത് 103 റൺ എടുത്ത് സ്റ്റോക്സിന് ഇരയായി മടങ്ങിയപ്പോൾ ഗില്ലിനെ( 110 ) ആൻഡേഴ്സൺ മടക്കി.

അവിടെയും ഇന്ത്യൻ ആധിപത്യം അവസാനിച്ചില്ല. ആദ്യ ടെസ്റ്റ് കളിക്കുന്ന ദേവദത്ത് പടിക്കലും സർഫ്രാസ് ഖാനും ചേർന്ന് പിന്നെയും റൺ ഉയർത്തി. തുടക്കത്തിൽ ഒരൽപം പങ്ങിയ സർഫ്രാസ് ആക്രമണം തുടങ്ങിയതോടെ ഇംഗ്ലണ്ട് ശരിക്കും വിയർത്തു. സർഫ്രാസ് (56 ), പടിക്കൽ (65 ) എന്നിവർ എല്ലാം അർദ്ധ സെഞ്ച്വറി നേടിയ ശേഷമാണ് പുറത്തായത്. എന്നാൽ പിന്നെ ക്രീസിൽ എത്തിയ താരങ്ങൾക്ക് തുടക്കം മുതലാക്കാൻ പറ്റിയില്ല. ദ്രുവ് ജുറൽ (15 ), ജഡേജ (15 ) എന്നിവർ മികച്ച തുടക്കം കിട്ടിയ ശേഷമാണ് മടങ്ങിയത് എങ്കിലും അശ്വിൻ പൂജ്യനായിട്ടാണ് പുറത്തായത്. അതോടെ ഇന്ത്യൻ ഇന്നിംഗ്സ് ഇന്ന് തന്നെ തീർക്കാമെന്ന് ഇംഗ്ലണ്ട് കണക്ക് കൂട്ടിയതാണ്. എന്നാൽ ക്രീസിൽ ഉറച്ച കുൽദീപ് യാദവ് (27 ), ബുംറ (19 ) അതിന് അനുവദിച്ചില്ല. ഇരുവരും പുറത്താകാതെ നിൽക്കുകയാണ്.

ഇംഗ്ലണ്ടിനായി ഷൊഹൈബ് ബഷീർ നാലും ടോം ഹാർട്ലി രണ്ടും വിക്കറ്റ് നേടിയപ്പോൾ ആൻഡേഴ്സൺ, സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Latest Stories

'ഉപ്പും മുളകി'ലെ പടവലം കുട്ടൻപിള്ള; നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമം വെളിപ്പെടുത്തലില്‍ ഡോ ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ്; നടപടി ഡിഎംഒയുടേത്

ഐപിഎൽ 2026: ഇന്ത്യൻ സൂപ്പർ താരത്തിനായി കളമൊരുക്കി കെകെആർ, കിട്ടിയാൽ ബമ്പർ

800ന് മുകളില്‍ മദ്യം ഇനി ചില്ലു കുപ്പിയില്‍ മതി; പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധിക ഡിപ്പോസിറ്റ്, കുപ്പി ബെവ്‌കോയില്‍ തിരികിയേല്‍പ്പിച്ചാല്‍ 20 മടക്കി വാങ്ങാം

IND vs ENG: അഞ്ചാമതും ടോസ് കൈവിട്ടു, ഞെട്ടിക്കുന്ന മൂന്ന് മാറ്റങ്ങളുമായി ടീം ഇന്ത്യ

മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു, ഇത് താങ്ങാൻ കഴിയുന്നതിലും അപ്പുറം; 'അമ്മ' പ്രവർത്തനങ്ങളിൽ നിന്ന് എന്നേക്കുമായി പിന്മാറുന്നു: ബാബുരാജ്

IND VS ENG: ഓവലിൽ മത്സരം തുടങ്ങാൻ വൈകിയേക്കും- റിപ്പോർട്ട്

ധര്‍മ്മസ്ഥലയിലെ വെറും ആരോപണമല്ല, മൂന്നാം ദിനം ആറാം പോയിന്റില്‍ അസ്ഥികള്‍ കണ്ടെത്തി; 100 കണക്കിന് പെണ്‍കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ടെന്ന് ശുചീകരണ തൊഴിലാളി പറഞ്ഞത് വെളിപ്പെടുന്നു

ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ അവധി; രണ്ട് മാസം പറ്റിയാൽ ഓണ്‍ലൈന്‍ ക്ലാസ്; അഭിപ്രായം പങ്കുവെച്ച് ജൂഡ്

IND VS ENG: താക്കൂറിന് പകരം കരുൺ നായർ, ഒരു മത്സരം പോലും കളിക്കാതെ പര്യടനം പൂർത്തിയാക്കാൻ രണ്ട് സൂപ്പർ താരങ്ങൾ