'മലയാളി ഫ്രം ഇന്ത്യ', സഞ്ജു സാംസണെ ആദരിക്കാൻ സംസ്ഥാന സർക്കാർ; ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത്

ടി-20 ലോകകപ്പിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 96 ജയം. ഇതോടെ ടി 20 ലോകകപ്പ് മൂന്നാം തവണയാണ് ഇന്ത്യ നേടുന്നത്. ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ തിളങ്ങി. ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

മത്സരത്തിൽ മാൻ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണാണ്. 5 ഇന്നിങ്‌സുകളിൽ നിന്നായി 321 റൺസാണ് താരം നേടിയത്. കൂടാതെ നിർണായകമായ മൂന്നു മത്സരങ്ങളിലും ഇന്ത്യയെ വിജയിപ്പിച്ചത് സഞ്ജുവായിരുന്നു.

ഇപ്പോഴിതാ ടി-20 ലോകകപ്പിലെ താരമായതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണിന് വരവേൽപ്പ് ഒരുക്കാൻ തയ്യാറെടുക്കുകയാണ് കേരള സർക്കാർ. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് നടത്തും. താരത്തിന്റെ കൂടി സൗകര്യം പരിഗണിച്ച ശേഷം സ്ഥലവും സമയവും തീരുമാനിക്കും. പരിപാടിയുടെ ഏകോപന ചുമതല മന്ത്രി വി ശിവൻകുട്ടിക്കായിരിക്കുമെന്നും സർക്കാർ അറിയിച്ചു.

Latest Stories

ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നും തന്നെ ജഡേജ അനുസരിക്കുന്നില്ല: രവിചന്ദ്രൻ അശ്വിൻ

ആറാം ക്ലാസുകാരനെ ഫാനിന്റെ ഹുക്കിൽ തലകീഴായി കെട്ടി നിർത്തി, ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ; പൊലീസിന് മൊഴി നൽകി പിതാവ്

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്