തലയെ വേണ്ടെന്ന് സൂപ്പര്‍ കിംഗ്‌സ്; ടീമിന്റെ കാശ് നഷ്ടപ്പെടുത്താന്‍ താരം ഇഷ്ടപ്പെടില്ലെന്നും ശ്രീനിവാസന്‍

ഐപിഎല്ലിന്റെ അടുത്ത സീസണില്‍, ഇതിഹാസ താരവും ക്യാപ്റ്റനുമായ എം.എസ്. ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തില്ലെന്ന് ഉറപ്പായി. സൂപ്പര്‍ കിംഗ്‌സ് സഹ ഉടമ എന്‍.ശ്രീനിവാസന്‍ ഇക്കാര്യം വ്യക്തമാക്കി.

എം.എസ്. വളരെ മാന്യനായ വ്യക്തിയാണ്. ഐപിഎല്‍ ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്താനുള്ള നയം പുറത്തു വിടുന്നതു വരെ കാത്തിരിക്കാനാണ് ധോണി തീരുമാനിച്ചത്. തന്നെ നിലനിര്‍ത്തുന്നതിലൂടെ സി.എസ്.കെ. വലിയ തോതില്‍ പണം ചെലവിടുന്നത് കാണാന്‍ ധോണി ഇഷ്ടപ്പെടുന്നില്ല. അതാണ് ഇക്കാര്യത്തില്‍ നേരത്തെ വ്യത്യസ്തമായ മറുപടികള്‍ പറയേണ്ടി വന്നത്- ശ്രീനിവാസന്‍ പറഞ്ഞു.

ഒരു ഐപില്‍ ടീമിന് നാല് താരങ്ങളെ നിലനിര്‍ത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. നാല് പേരെ നിലനിര്‍ത്തുകയാണെങ്കില്‍ ആദ്യ കളിക്കാരന് ഒരു ഫ്രാഞ്ചൈസി 16 കോടി ചെലവിടണം. മൂന്നു പേരെ നിലനിര്‍ത്തുകയാണെങ്കില്‍ 15ഉം ഒന്നോ രണ്ടോ താരങ്ങളെ നിലനിര്‍ത്തിയാല്‍ 14ഉം കോടിവീതം ചെലവിടണം. സൂപ്പര്‍ കിംഗ്‌സ് നാല് കളിക്കാരെ ഒപ്പംനിര്‍ത്തുമെന്നാണ് സൂചന.

അതേസമയം, ധോണി സൂപ്പര്‍ കിംഗ്‌സിന്റെ കോച്ചിംഗ് സ്റ്റാഫില്‍ എത്താന്‍ സാദ്ധ്യതയുണ്ടെന്നറിയുന്നു. കളിക്കാനാണ് തീരുമാനമെങ്കില്‍ സൂപ്പര്‍ കിംഗ്‌സിന് പുറമെ മറ്റ് ടീമുകളും ധോണിയെ റാഞ്ചാന്‍ ശ്രമിക്കും. പ്രത്യേകിച്ച് പുതിയ രണ്ടു ടീമുകള്‍ വരുന്ന സാഹചര്യത്തില്‍. പുതിയ ടീമുകളിലൊന്നിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ധോണിക്ക് നല്‍കാനും ഉടമകള്‍ തയ്യാറായേക്കും.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...