ഓസ്ട്രേലിയക്ക് എതിരായ പരമ്പര സ്വന്തമാക്കി ശ്രീലങ്ക, 30 വര്‍ഷത്തിനിടെ ആദ്യം!

ഓസീസിനെതിരായ നാലാം ഏകദിനത്തില്‍ വിജയിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ശ്രീലങ്ക. അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ നാലു റണ്‍സിനാണ് ലങ്കയുടെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 50 ഓവറില്‍ 254 റണ്‍സിന് ഓള്‍ഔട്ടായി.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഡേവിഡ് വാര്‍ണര്‍ 99 റണ്‍സുമായി പൊരുതിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. 43 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സിന്റെ പോരാട്ടവും ഫലം കണ്ടില്ല.

ജയിക്കാന്‍ അവസാന ഓവറില്‍ 19 റണ്‍സ് വേണമെന്നിരിക്കേ ക്യാപ്റ്റന്‍ ദസുന്‍ ഷാനകയെ മൂന്ന് തവണ ബൗണ്ടറി കടത്തിയ മാത്യു കുനെമാന്‍ ലങ്കയ്ക്ക് ആശങ്ക ഉയര്‍ത്തി. എന്നാല്‍ അവസാന പന്തില്‍ താരത്തെ പുറത്താക്കി ഷാനക ലങ്കയ്ക്ക് ജയം സമ്മാനിച്ചു.

സെഞ്ച്വറി നേടിയ അസലങ്കയും (110) അര്‍ദ്ധ സെഞ്ച്വറി നേടിയ ധനഞ്ജയ ഡിസില്‍വയുമാണ് (60) ലങ്കന്‍ നിരയില്‍ തിളങ്ങിയത്. മൂന്നു ദശാബ്ദത്തിനിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ശ്രീലങ്ക സ്വന്തം മണ്ണില്‍ നേടുന്ന ആദ്യ പരമ്പര ജയമാണിത്.

പരമ്പരയിലെ ആദ്യ ഏകദിനം ജയിച്ച് ലീഡെടുത്ത ഓസീസിനെതിരേ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ജയം നേടിയാണ് ലങ്ക പരമ്പര സ്വന്തമാക്കിയത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്