ഹൈദരാബാദ് ഐ.പി.എല്ലിലെ ഏറ്റവും ശക്തി കുറഞ്ഞ ടീം; തുറന്നടിച്ച് ഡിവില്ലിയേഴ്‌സ്

ഐ.പി.എല്ലിലെ മറ്റ് ടീമുകളെ അപേക്ഷിച്ച് ഏറ്റവും ശക്തി കുറഞ്ഞ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹിറ്റ് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ്. ഹൈദരാബാദിന് മേല്‍ ആധിപത്യം നേടാമെന്ന് ഉറപ്പുണ്ടെന്നും അതിന് മികച്ച കൂട്ടുകെട്ടുകള്‍ ആവശ്യമാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

“ഹൈദരാബാദിനെതിരായ കളി ഞാന്‍ എപ്പോഴും ആസ്വദിക്കുന്നു. അവരുടെ കഴിവ് ഉപയോഗിച്ച് നമ്മെ വെല്ലുവിളിക്കുന്നു. എല്ലായ്പ്പോഴും സ്മാര്‍ട്ട് ആണ് അവര്‍. ചില കൂട്ടുകെട്ടുകള്‍ നമുക്ക് ഉയര്‍ത്താനാവണം. അതിന് സാധിച്ചാല്‍ ഞങ്ങള്‍ക്ക് ആധിപത്യം പുലര്‍ത്താനാവും.”

IPL 2021: SunRisers Hyderabad (SRH) - Full Schedule, Venues, Complete Squad, Previous Performances

“ഐ.പി.എല്ലിലെ മറ്റ് പല ടീമുകളെ പോലെയുള്ള ശക്തി ഹൈദരാബാദിനില്ല. അവര്‍ക്ക് മേല്‍ പിടി കിട്ടിയാല്‍ പിന്നെയൊരു തിരിച്ചുവരവിന് അവര്‍ക്ക് അവസരം കൊടുക്കരുത്. കാരണം ആ മേഖലയിലാണ് അവര്‍ ഏറ്റവും അപകടകാരികള്‍” ഡി വില്ലിയേഴ്സ് പറഞ്ഞു.

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്സിനെ നേരിടും. ആദ്യ മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ബാംഗ്ലൂര്‍ ഇറങ്ങുമ്പോള്‍ ആദ്യ ജയം തേടിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് കൊല്‍ക്കത്തയോട് തോറ്റിരുന്നു.

Latest Stories

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'