SRH VS RCB: ഇഷാന്‍ കിഷനെ വട്ടത്തില്‍ ഇരുന്ന് കളിയാക്കിയവരൊക്കെ എന്തിയേ, ആര്‍സിബിക്കെതിരെ കത്തിക്കയറി താരം, കാത്തിരിപ്പിനൊടുവില്‍ ഇംപാക്ടുളള ഇന്നിങ്‌സ്

ആര്‍സിബിക്കെതിരെ കത്തിക്കയറി വീണ്ടും ഫോമില്‍ തിരിച്ചെത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്‍. ഇന്നത്തെ മത്സരത്തില്‍ കരുതലോടെ കളിച്ച താരം 48 പന്തില്‍ 94 റണ്‍സെടുത്ത് ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു. ഏഴ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് ഇഷാന്‍ കിഷന്റെ ഇന്നിങ്‌സ്. ഈ സീസണില്‍ ഫോം ഔട്ടായതിന്റെ പേരില്‍ വലിയ രീതിയിലുളള വിമര്‍ശനമാണ് കിഷന്‍ നേരിടേണ്ടി വന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ കാര്യമായ പ്രകടനങ്ങളൊന്നും താരത്തില്‍ നിന്നുണ്ടായിരുന്നില്ല.

ഇനിയും ഫോമായില്ലെങ്കില്‍ അടുത്ത സീസണില്‍ ടീംമാനേജ്‌മെന്റ് കൈവിടുമെന്ന അവസ്ഥ വരെ കിഷന് വന്നു. കാത്തിരിപ്പിനൊടുവില്‍ മികച്ച പ്രകടനം ടീമിന് വേണ്ടി നടത്താന്‍ താരത്തിന് ഇന്ന് സാധിച്ചു. ഇഷാന്‍ കിഷന്റെ അര്‍ധസെഞ്ച്വറി മികവില്‍ 20 ഓവറില്‍ 231 റണ്‍സ് എന്ന മികച്ച സ്‌കോര്‍ നേടാന്‍ ഹൈദരാബാദിനായി. അഭിഷേക് ശര്‍മ്മ(34), ക്ലാസന്‍(24), അനികേത് വെര്‍മ്മ(26) തുടങ്ങിയവരും ടീം സ്‌കോറിലേക്ക് കാര്യമായി സംഭാവന നല്‍കി.

അതേസമയം പോയിന്റ് ടേബിളില്‍ മുന്നിലെത്താനാവും ഇന്നത്തെ കളിയില്‍ ആര്‍സിബിയുടെ ശ്രമം. നിലവില്‍ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു ഉളളത്. ആശ്വാസ ജയത്തിനായാണ് ഹൈദരാബാദിന്റെ ശ്രമം. പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനക്കാരാണ് അവര്‍. ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഹോംഗ്രൗണ്ടായ ഏകാന സ്‌റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി