ഫൈനലിൽ എത്തിയില്ലെങ്കിൽ എന്താ, ഇന്ത്യയ്ക്കും കിട്ടും കോടികൾ, ഓസീസിനും ദക്ഷിണാഫ്രിക്കയ്ക്കും ഇത്രയും തുകയോ, ഞെട്ടി ആരാധകർ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നീണ്ട 27 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഓസ്ട്രേലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം ലഭിച്ചത്. ഓസീസിനെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ച പ്രോട്ടീസ് ഏറെക്കാലത്തിന് ശേഷം ഒരു ഐസിസി ട്രോഫിയിൽ മുത്തമിട്ടു. എയ്ഡൻ മാർക്രത്തിന്റെയും ക്യാപ്റ്റൻ ടെമ്പ ബാവുമയുടെയും ബാറ്റിങ് മികവിലായിരുന്നു ഫൈനലിൽ ദക്ഷിണാഫ്രിക്ക ജയിച്ചുകയറിയത്.

മാർക്രം 207 പന്തിൽ 136 റൺസോടെ സെഞ്ച്വറി പ്രകടനവുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ബാവുമ അർധസെഞ്ച്വറി നേടി കാര്യമായ പിന്തുണ നൽകി. 134 പന്തിൽ അഞ്ച് ബൗണ്ടറി ഉൾപ്പെടെ 66 റൺസാണ് ബാവുമ നേടിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കായി അവസാനം വരെ പോരാടിയ എയ്ഡ്ൻ മാർക്രം തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയത്തോടെ ദക്ഷിണാഫ്രിക്കൻ ടീമിന് 31.05 കോടി രൂപ സമ്മാനത്തുകയാണ് ലഭിക്കുക. ഫൈനലിൽ റണ്ണറപ്പായ ഓസീസ് ടീമിന് 18.63 കോടി രൂപയും ലഭിക്കും. ഫൈനലിൽ എത്തിയില്ലെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ മൂന്നാമതായിരുന്നു ഇന്ത്യ ഫിനിഷ് ചെയ്തത്. ഇന്ത്യൻ ടീമിന് 12.42 കോടി രൂപയാണ് ലഭിക്കുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ