അവസാന ടെസ്റ്റില്‍ അല്പ സമയം നായക സ്ഥാനം വഹിച്ചതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഗാംഗുലി

അവസാന ടെസ്റ്റില്‍ അല്പ സമയം നായക സ്ഥാനം വഹിച്ചതിന് പിന്നിലെ രഹസ്യം ഇതാദ്യമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി വെളിപ്പെടുത്തി. അന്നത്തെ ഇന്ത്യന്‍ നായകനായ മഹേന്ദ്ര സിങ് ധോണിയുടെ നിര്‍ബന്ധമാണ് താന്‍ അല്പ സമയത്തേക്ക് വീണ്ടും നായക സ്ഥാനം വഹിച്ചതിന് പിന്നില്‍. വിദര്‍ഭ സ്റ്റേഡിയത്തിലെ വിടവാങ്ങാല്‍ മത്സരത്തില്‍ പതിനാറ് വര്‍ഷം നീണ്ട സുവര്‍ണ കരിയര്‍ അവസാന സെക്ഷനില്‍ നായക സ്ഥാനം വഹിച്ചു കൊണ്ടാണ് ഗാംഗുലി അവസാനിപ്പിച്ചത്.

വിവാദങ്ങള്‍ തളര്‍ത്തിയ ടീം ഇന്ത്യ ഗാംഗുലിയെന്ന നായകന്റെ കീഴില്‍ സച്ചിനും ദ്രാവിഡുമടങ്ങുന്ന ഇതിഹാസങ്ങളുടെ തണലില്‍ നേട്ടങ്ങള്‍ കീഴടക്കി. പക്ഷേ നായകസ്ഥാനം നഷ്ടമായ ശേഷം പിന്നീട് ഗാംഗുലി ടീമിനു പുറത്ത് പോയി.

വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വന്ന ഗാംഗുലി 2008 ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ കരിയര്‍ അവസാനിപ്പിച്ചു. അവസാന ടെസ്റ്റിലെ അവസാന സെഷനില്‍ ഇന്ത്യയുടെ മുന്‍ നായകനു ആദരസൂചകമായി ധോണി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കി.

പക്ഷേ ഇതു ഏറ്റെടുക്കാന്‍ കാരണം ധോണിയുടെ വലിയ നിര്‍ബന്ധമാണ്. താന്‍ നായക സ്ഥാനം വഹിച്ചതിനു മുമ്പത്തെ ദിവസം ഇനിയുള്ള സെഷനിലെല്ലാം ഗാംഗുലി നയിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ നിരസിച്ചു.

പിന്നീട് മത്സരത്തിന്റെ അവസാന ദിനവും ധോണി കളികളത്തില്‍ വച്ച് നിര്‍ബന്ധിച്ചു. അതോടെയാണ് താന്‍ അല്പനേരത്തേക്ക് നായകനായി മാറിയതെന്നും ഗാംഗുലി പറഞ്ഞു.

Latest Stories

കേരളത്തിലെ അവയവക്കടത്ത് ശൃംഖലയുടെ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, മനുഷ്യവിലാപങ്ങൾ; ശരീരത്തിന്റെ വിലയും ദാരിദ്ര്യത്തിന്റെ വിപണിയും

മദ്യനികുതിയ്ക്ക് പിന്നില്‍ കര്‍ണാടക മദ്യലോബി, ഇതിന് എത്ര പണം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം ബി രാജേഷ്

മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും നല്‍കിയില്ല, പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തു

ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കി; മുന്‍മന്ത്രിക്ക് മാത്രം അംഗത്വം പുതുക്കി നല്‍കിയില്ല

ഡിഎച്ച്എസ് കസേരകളി തുടരുന്നു, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തി രണ്ടാം ദിനവും സ്ഥാനമേല്‍ക്കാനാവാതെ ഡോ റീന; സര്‍ക്കാര്‍ ഉത്തരവ് വരാതെ സ്ഥാനം ഒഴിയില്ലെന്ന് ഡോ മീനാക്ഷി

കടക്കെണിയുടെ കനൽവെളിച്ചമോ, പ്രഖ്യാപനങ്ങളുടെ പ്രകാശഭ്രമമോ?

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് വീണ്ടും കുരുക്ക്; ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍, ഹൈക്കോടതിയെ അറിയിച്ചു

എബോള ഭീതി ഒഴിഞ്ഞു, സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

'ബോക്സിങ് റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ഭാജി'; ഹർഭജൻ സിംഗിനെ വെല്ലുവിളിച്ച് ശ്രീശാന്ത്

ഗവിയിൽ അങ്കണവാടി ജീവനക്കാരിയുടെ മരണം: പ്രതി കല്ല് കൊണ്ട് തലയ്ക്കടിച്ചു, വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊന്നു