ചിരിയില്‍ അല്‍പ്പം കാര്യം, കിടിലൻ റെക്കോഡില്‍ സ്മൃതി മന്ദാന

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി സ്മൃതി മന്ദാന. അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരെ രാജ്‌കോട്ടില്‍ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് മന്ദാന ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ 29 പന്തില്‍ 41 റണ്‍സ് നേടിയാണ് മന്ദാന റെക്കോര്‍ഡ് തിരുത്തിയത്.

95 ഇന്നിംഗ്‌സുകളില്‍നിന്ന് 4000 റണ്‍സ് തികച്ചാണ് സ്മൃതി ഈ നേട്ടം സ്വന്തമാക്കിയത്. 112 ഇന്നിംഗ്‌സുകളില്‍ 4000 റണ്‍സ് തികച്ച ഇതിഹാസ താരം മിഥാലി രാജിന്റെ റെക്കോഡാണ് മന്ദാന പഴങ്കഥയാക്കിയത്. ഏകദിന ക്രിക്കറ്റില്‍ 4000 റണ്‍സ് നേടുന്ന 15 മത്തെ താരവും വേഗമേറിയ മൂന്നാമത്തെ ബാറ്ററുമാണ് സ്മൃതി ഇപ്പോള്‍.

അതേസമയം, അയര്‍ലന്‍ഡിന് എതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചുകയറി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത 50 ഓവറുകളില്‍ 238/7 എന്ന സ്‌കോര്‍ നേടിയപ്പോള്‍, ഇന്ത്യ വെറും 34.3 ഓവറുകളില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ ലീഡെടുത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ