ദേശീയഗാനത്തിനിടെ കണ്ണീരണിഞ്ഞ് സിറാജ്; ഇഷ്ടം കൂടുന്നുവെന്ന് ആരാധകര്‍

ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരത്തിന് സിഡ്‌നിയില്‍ തുടക്കമായിരിക്കുകയാണ്. തുടക്കത്തില്‍ മഴ തടസ്സപ്പെടുത്തിയെങ്കിലും, മണിക്കൂറുകള്‍ക്ക് ശേഷം കളി പുനരാരംഭിച്ചിട്ടുണ്ട്. ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ദേശീയഗാനം ആലപിച്ചപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയ ഒരു സംഭവം സിഡ്നിയില്‍ അരങ്ങേറി.

ടെസ്റ്റ് ക്രിക്കറ്റില്‍ തുടക്കകാരനായ മുഹമ്മദ് സിറാജ് ദേശീയഗാനം കേട്ട് കണ്ണീരണിഞ്ഞതാണ് ആരാധകരുടെ മനം കവര്‍ന്നത്. താരത്തിന്റെ ദേശ സ്‌നേഹത്തിന്റെയും ക്രിക്കറ്റിനോടുള്ള അതിയായ താത്പര്യത്തിന്റെയും അടയാളമായാണ് ആരാധകര്‍ ഇതിനെ വിലയിരുന്നത്. താരത്തോടുള്ള ഇഷ്ടവും ബഹുമാനവും കൂടിയെന്നും ആരാധകര്‍ പറയുന്നു.

സിഡ്നിയില്‍ സിറാജ് കണ്ണീരു വാര്‍ക്കുന്നതു കണ്ട് തൊട്ടടുത്ത് നിന്ന ജസ്പ്രീത് ബുംറ എന്തുപറ്റിയെന്ന് ചോദിക്കുമ്പോള്‍ മറുപടി സിറാജ് ചിരിയിലൊതുക്കി. ഇതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നേരത്തെ ടി20 ടീമില്‍ അരങ്ങേറ്റം നടത്തിയതിന് ശേഷം ദേശീയഗാനം കേട്ടപ്പോഴും സിറാജ് കണ്ണീരണിഞ്ഞിരുന്നു.

മത്സരത്തില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി ഓസീസിന് ആദ്യ പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നതും സിറാജാണ്. പരിക്ക് ഭേദമായി ടീമില്‍ തരിച്ചെത്തിയ വാര്‍ണര്‍ക്ക് എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. സിറാജിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ചപ്പോള്‍ വാര്‍ണര്‍ക്ക് പിഴച്ചു. എഡ്ജായ പന്ത് ഫസ്റ്റ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ചേതേശ്വര്‍ പൂജാരയുടെ കൈകളിലേക്ക്. വെറും അഞ്ച് റണ്‍സാണ് വാര്‍ണര്‍ക്ക് നേടാനായത്.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്