സമീപകാലത്തൊന്നും ഇന്ത്യക്കതിന് കഴിഞ്ഞിട്ടില്ല, അതുകൊണ്ടാണ് ഐസിസി കിരീടങ്ങളൊന്നും നേടാനാകാത്തത്; പ്രധാന പ്രശ്‌നത്തിലേക്ക് വിരല്‍ ചൂണ്ടി സൈമണ്‍ ഡൂള്‍

ഇന്ത്യയ്ക്ക് സമീപകാലത്തായി ഐസിസി കിരീടങ്ങളൊന്നും നേടാന്‍ കഴിയാത്തതിന്റെ കാരണം ചൂണ്ടിക്കാട്ടി കിവീസ് മുന്‍ താരം സൈമണ്‍ ഡൂള്‍. നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാവുന്നില്ല എന്നതാണ് ഇന്ത്യന്‍ താരങ്ങളുടെ പ്രശ്‌നമെന്നും വലിയ ടൂര്‍ണമെന്റില്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ നിര്‍ഭയ ക്രിക്കറ്റ് കളിക്കാന്‍ കഴിയുക എന്നത് പ്രധാനമാണെന്നും ഡൂള്‍ ചൂണ്ടിക്കാട്ടി.

നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാവുന്നില്ല എന്നതാണ് അവരുടെ പ്രശ്‌നം. അവരവരുടെ ശരാശരിയെക്കുറിച്ചാണ് ഇന്ത്യന്‍ താരങ്ങളുടെ ആശങ്ക മുഴുവന്‍. അതാണ് ഇന്ത്യന്‍ ബാറ്റിംഗിനെക്കുറിച്ചുള്ള പ്രധാന ആശങ്ക. നിര്‍ണായക ഘട്ടങ്ങളില്‍ നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാവാത്തതിനാലാണ് ഇന്ത്യക്ക് സമീപകാലത്ത് ഐസിസി കിരീടങ്ങളൊന്നും നേടാന്‍ കഴിയാത്തത്.

ഇന്ത്യക്ക് പ്രതിഭാധനരായ ലോകത്തിലെ ഏറ്റവും മികച്ച ചില കളിക്കാരുണ്ട്. ഒരു വലിയ ടൂര്‍ണമെന്റില്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ നിര്‍ഭയ ക്രിക്കറ്റ് കളിക്കാന്‍ കഴിയുക എന്നത് പ്രധാനമാണ്. എന്നാല്‍ സമീപകാലത്തൊന്നും ഇന്ത്യക്കതിന് കഴിഞ്ഞിട്ടില്ല.

ക്രീസിലിറങ്ങിയ അടിച്ചു തകര്‍ക്കാന്‍ അവര്‍ പലപ്പോഴും മടിക്കുന്നു. കാരണം, അത്തരം റിസ്‌ക് എടുത്ത് പുറത്തായാല്‍ പിറ്റേന്ന് തന്നെക്കുറിച്ച് മാധ്യമങ്ങളില്‍ എന്തെഴുതും എന്നോ ടിവിയില്‍ എന്തുവരുമെന്നോ അവരെ ആശങ്കപ്പെടുത്തുന്നു. അതുമല്ലെങ്കില്‍ ടീമിലെ തന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുമെന്ന് അവര്‍ കരുതുന്നു- ഡൂള്‍ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്