രജത് പാട്ടിദാറിനെ കളിപ്പിക്കാന്‍ സഞ്ജുവിനെ തഴയുന്നു!, ഇന്ത്യയുടെ മൈന്‍ഡ് മനസ്സിലാകുന്നില്ലെന്ന് കിവീസ് താരം

ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച ഫോമിലുള്ള സഞ്ജു സാംസനെ രജത് പാട്ടിദാറിന് ഇന്ത്യ അവസരം കൊടുത്തതിനെ വിമര്‍ശിച്ച് ന്യൂസിലന്‍ഡ് മുന്‍ ബോളര്‍ സൈമണ്‍ ഡൗള്‍. നിങ്ങള്‍ക്ക് രജത് പാട്ടിദാറിനെ പരിഗണിക്കണമെന്ന് താത്പര്യമുണ്ടാകുമെന്നും എന്നാല്‍ അതൊന്നും സഞ്ജുവിനെ പോലെയുള്ള താരത്തെ തഴയുന്നതിനുള്ള കാരണമല്ലെന്ന് ഡൗള്‍ പറഞ്ഞു.

പരിമിതമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചിട്ടും സഞ്ജുവിനെ തഴയുന്ന സമീപനമാണ് ടീം ഇന്ത്യയുടേത്. മികച്ച ഒരുപിടി താരങ്ങള്‍ അവസരം കാത്ത് പുറത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ജഴ്‌സില്‍ പുതിയ ഒരു താരത്തെ പരീക്ഷിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല- ഡൗള്‍ പറഞ്ഞു.

ആദ്യമായിട്ടല്ല പാട്ടിധറിനു ടീമിലേക്കു നറുക്കുവീഴുന്നത്. നേരത്തേ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലും താരം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ പരമ്പരയിലെ ഒരു മല്‍സരം പോലും കളിപ്പിച്ചില്ല.

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് രജത് പാട്ടിധര്‍. ഇതാണ് അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചിരിക്കുന്നത്.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി