'അമ്പയറെ തലക്കടിച്ചു കൊന്ന' സിദ്ദു, ജയിലിൽ കിടക്കുമ്പോൾ ഓർമ്മയിൽ തെളിയുന്നത് ആ പഴയ മുഖം

ഷമീല്‍ സലാഹ്

സിക്‌സര്‍ സിദ്ധു, നവജ്യോത്‌ സിംഗ് സിദ്ധു ക്രീസില്‍ ഉണ്ടോ. എങ്കില്‍ അത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആഘോഷം തന്നെ. സ്റ്റെപ് ഔട്ട് ചെയ്തുള്ള സ്‌റ്റൈലന്‍ ഷോട്ടുകള്‍ കൊണ്ടൊക്കെ ആരാധകരെ ത്രസിപ്പിക്കുമായിരുന്നു.

തന്റെ കാലത്തു അനായാസം സ്പിന്‍ ബൗളിംഗിനെ നേരിടുന്നതില്‍ സിദ്ധുവിനിത്തിരി കേമത്തരവും കൂടുതലുമായിരുന്നു. അത് മുത്തയ്യ മുരളീധരന്‍ ആണെങ്കിലും, ഷെയ്ന്‍ വോണ്‍ ആണെങ്കിലും ആ ബാറ്റിംഗ് ചൂട് നന്നായി അറിഞ്ഞിട്ടുമുണ്ട്. ഒരിക്കല്‍ വോണ്‍ തന്നെ പറഞ്ഞിട്ടുണ്ട്, സച്ചിനെ കൂടാതെ തന്റെ ബോളിനെ മനോഹരമായി നേരിട്ടത് സിദ്ദു ആണെന്ന്.

ഓര്‍മയില്‍ ആദ്യം വരുന്ന സിദ്ധു ഇന്നുങ്ങ്‌സുകള്‍, ഇന്ത്യ ആദ്യമായി ഏകദിനത്തില്‍ 300 കടന്ന 1996ലെ ഷാര്‍ജ കപ്പില്‍ പാക്കിസ്ഥാനെതിരെ സച്ചിനുമൊത്തുള്ള 200 റണ്‍സിന് മുകളിലുള്ള കൂട്ടുകെട്ടിലൂടെ നേടിയ 101 റണ്‍സും, പാക്കിസ്ഥാനെതിരെ തന്നെ 1996 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ 93 റണ്‍സും ഒക്കെയാണ്.

തന്റെ ടീമിനും, ഗെയിമിനും മൂല്യം നല്‍കിയ ഒരു കംപ്ലീറ്റ് എന്‍റര്‍ടെയ്നര്‍ പ്ലെയര്‍ ആയിരുന്ന സിദ്ധു ഒരു ഹൈലി അഗ്രെസ്സിവ് പ്ലെയര്‍ കൂടി ആയിരുന്നു. അതുകൊണ്ടായിരിക്കാം അമ്പയറെ തലക്കടിച്ചു കൊന്ന കഥയൊക്കെ ആളുകളെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചതും.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

'വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും അവന്റെ മുന്നില്‍ ഒന്നുമല്ല': ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് മുന്‍ താരം