IPL 2025: ഹാര്‍ദിക്കും ഗില്ലും തെറ്റിപ്പിരിഞ്ഞു, ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചത്, ഇങ്ങനെ നടക്കുമെന്ന് വിചാരിച്ചില്ല, എല്ലാത്തിനും മറുപടിയുമായി ഒടുവില്‍ താരം

ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലും മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ പിണക്കത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എലിമിനേറ്റര്‍ മത്സരത്തിനിടെ നടന്ന ഒരു സംഭവത്തിന് പിന്നാലെയാണ് ഇങ്ങനെയൊരു അഭ്യൂഹമുണ്ടായത്. ഇന്നലത്തെ മത്സരത്തില്‍ ടോസിനിടെ ഗില്‍ ഹാര്‍ദിക്കിന് ഷേക്ക് ഹാന്‍ഡ് നല്‍കിയിരുന്നില്ല. പിന്നീട് ഗില്‍ ആദ്യ ബാറ്റിങ്ങില്‍ പുറത്തായ സമയത്ത് ഹാര്‍ദിക് അത് നല്ല രീതിയില്‍ ആഘോഷിച്ചിരുന്നു.

ഇതാണ് ആരാധകര്‍ക്കിടയില്‍ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടോ എന്ന തരത്തിലുളള സംശയം ഉടലെടുത്തത്. സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ഹാര്‍ദിക്കിനെയും ഗില്ലിനെയും സംബന്ധിച്ചുളള ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ എല്ലാം അഭ്യൂഹങ്ങള്‍ക്കും മറുപടിയുമായി ശുഭ്മാന്‍ ഗില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് മറുപടിയുമായി ഗില്‍ എത്തിയത്.

ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ചാണ് ഗില്ലിന്റെ ഇന്‍സ്റ്റ സ്റ്റോറി വന്നത്. “സ്‌നേഹമല്ലാതെ മറ്റൊന്നുമില്ല, ഇന്റര്‍നെറ്റില്‍ കാണുന്നതെല്ലാം വിശ്വസിക്കരുത്” എന്നാണ് ഗില്‍ കുറിച്ചത്. ഇതോടെ ഇരുവര്‍ക്കുമിടയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായി. നടന്നതെല്ലാം കളിക്കിടെ ഉണ്ടായ സാധാരണ റിയാക്ഷന്‍സ് മാത്രമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ